3 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ പിരിഞ്ഞു; വിവാഹമോചനത്തെക്കുറിച്ച് മനസുതുറന്ന് ഗൗതമി നായർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

3 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ പിരിഞ്ഞു; വിവാഹമോചനത്തെക്കുറിച്ച് മനസുതുറന്ന് ഗൗതമി നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 11:33 pm IST
Facebook
Twitter
WhatsAppTelegram

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികൾക്കിടയിലേക്ക് എത്തിയ നടിയാണ് ഗൗതമി നായർ. അടുത്തിടെയാണ് നടിയുടെ വിവാഹ മോചന വാർത്തയെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നത്. കുറുപ്പ്, സെക്കൻഡ് ഷോ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ശ്രീനാഥിനെയായിരുന്നു ഗൗതമി വിവാഹം ചെയ്തിരുന്നത്.

2017ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ പരസ്പര സമ്മത പ്രകാരം രണ്ട് പേരും പിരിയാൻ തീരുമാനിക്കുകയായിരുന്നു.

അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗൗതമി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബന്ധം വേർപ്പെടുത്തിയെങ്കിലും ഇപ്പോഴും സുഹൃത്ത് ബന്ധമുണ്ടെന്നും വിശേഷങ്ങൾ പങ്കുവയ്‌ക്കാറുണ്ടെന്നും ഗൗതമി പറയുന്നു. എന്നാൽ വിവാഹമോചനത്തിന് പിന്നാലെ ആ ഘട്ടം കടന്നുപോകാൻ തെറാപ്പി ആവശ്യമായി വന്നു. രണ്ട് മാസം തെറാപ്പി ചെയ്തുവെന്നും ഗൗതമി പ്രതികരിച്ചു.

മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് പിരിഞ്ഞത്. കഴിഞ്ഞ 10 വർഷത്തിലധികമായി അറിയാവുന്നയാളാണ് ശ്രീനാഥ്. ഇഷ്ടപ്പെട്ട്, ഡേറ്റ് ചെയ്തതിന് ശേഷമായിരുന്നു വിവാഹത്തിലേക്ക് പ്രവേശിച്ചത്. എന്നാൽ ഒരു ഘട്ടം വന്നപ്പോൾ രണ്ട് പേരുടെയും ഐഡിയോളജി രണ്ടായി തുടങ്ങി. ജീവിതത്തെ അത് ബാധിച്ചു. പരസ്പരം അഭിമുഖീകരിച്ച ഈ പ്രശ്‌നം തീർപ്പാക്കാൻ ശ്രമിച്ചുവെങ്കിലും അതിന് വേണ്ടി രണ്ട് പേരിൽ ഒരാൾ കോംപ്രമൈസ് ചെയ്യണമെന്ന അവസ്ഥയായിരുന്നു.

കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോയാലും ഭാവിയിൽ അത് ഒരാളിലേക്ക് വിരൽ ചൂണ്ടുന്നതിലേക്ക് നയിച്ചേക്കാമെന്ന് തിരിച്ചറിഞ്ഞതിനാൽ രണ്ട് പേരും രണ്ട് വഴിക്ക് ഹാപ്പിയായി പിരിയുന്നതാണ് നല്ലതെന്ന് തോന്നി. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ 27 വയസിന് ശേഷമേ തീരുമാനം എടുക്കാവൂ എന്ന് മനസിലായെന്നും ഗൗതമി പറഞ്ഞു.

Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies