ചെട്ടികുളങ്ങര കുംഭഭരണി സ്‌പെഷ്യൽ കുതിരമൂട്ടിൽ കഞ്ഞിയെക്കുറിച്ച് അറിയാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ചെട്ടികുളങ്ങര കുംഭഭരണി സ്‌പെഷ്യൽ കുതിരമൂട്ടിൽ കഞ്ഞിയെക്കുറിച്ച് അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 11:18 am IST
FacebookTwitterWhatsAppTelegram

ശിവരാത്രി ദിവസംമുതൽ തന്നെ , കരയിലെ വീടുകളിൽ നിന്നുമുള്ള എല്ലാ ആൺ കുട്ടികളുടെയും പുരുഷന്മാരുടെ സന്നദ്ധ സേവനം കെട്ടുകാഴ്ച ഒരുക്കുന്നതിൽ ഉണ്ടാവാറുണ്ട്. ഒരാഴ്ച നീളുന്ന ജോലിയാണിത്. കരകളിലെ അറിയപ്പെടുന്ന തച്ചന്മാരുടെ വിദഗ്‌ദ്ധ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. അവരെ സഹായിക്കലാണ് മറ്റുള്ളവർ ചെയ്യുന്നത്. നല്ല കായികാധ്വാനം വേണ്ടിവരുന്ന പണികൾ കൂട്ടായ്മയിലൂടെ വളരെ വേഗം പൂർത്തീകരിക്കുന്നു. വൃത്തിയും ഭംഗിയും വരുത്താൻ കൈക്കണക്കിലും നോട്ടക്കണക്കിലും മനക്കണക്കിലും തിട്ടമുള്ള അനുഭവസമ്പന്നർ ഒപ്പമുണ്ട്.

ഈ ദിവസങ്ങളിൽ പണികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉയർന്ന കാലറികമൂല്യമുള്ള ഭക്ഷണം വഴുപാടായി സമർപ്പിക്കപ്പെടുന്നു. “കുതിരമൂട്ടിൽ കഞ്ഞി” എന്നാണ് ഇതറിയപ്പെടുന്നത്. മുതിരപ്പുഴുക്കാണ് ഇതിലെ പ്രധാന ആകർഷണം. കഞ്ഞിക്കൊപ്പമുള്ള അസ്ത്രം എന്നറിയപ്പെടുന്ന കൂട്ടുകറി ഓണാട്ടുകരയുടെ രുചിവഴക്കമാണ്. നടുധാന്യങ്ങളും പയറും പച്ചക്കറിയുമാണ് അസ്ത്രത്തിന്റെ പ്രധാന ചേരുവകൾ . കടുമാങ്ങഅച്ചാറും പപ്പടവും കല്ക്കണ്ടത്തരിയിൽ വിളയിച്ചെടുത്ത അവലും എള്ളുണ്ടയും ഉപ്പേരിയും പഴവും ഒക്കെയടങ്ങുന്നതാണ് വഴിപാട്. വഴിപാട്നടത്തുന്നവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് വിഭവങ്ങൾ ഇനിയും ഏറും.

ഭഗവതിക്കുള്ള വഴുപാടു കഞ്ഞിയായതിനാൽ വലുപ്പച്ചെറുപ്പമില്ലാതെ ഗ്രാമവാസികൾ ചടങ്ങിൽ പങ്കുചേരുന്നു. ക്ഷേത്രത്തിന്റെ കീർത്തി വര്ദ്ധിച്ചതോടെ വിദൂരങ്ങളിൽ നിന്നുള്ളവരും ഇപ്പോൾ വലിയതോതിൽ പങ്കെടുക്കുന്നു.

 

മെടഞ്ഞ ഓലക്കീറ് വെറുംനിലത്തിട്ട് അതിന്മേലാണിരിക്കുക. ശേഷം തടവെയ്‌ക്കും. ബലമുള്ള പച്ചോലക്കാല് വട്ടത്തില് ചുറ്റി ഈര്ക്കിൽ കുത്തി ഉണ്ടാക്കുന്നതാണ് തട. അതിന്മേൽ നാക്കിലവെയ്‌ക്കും. തിളച്ച ചൂടോടെ കഞ്ഞി അതിലേക്കു വിളമ്പും. ചൂടേറ്റുവാടുന്ന വാഴയില ഒരുകുഴിയിലെന്നവണ്ണം തടയിൽ ഒതുങ്ങിയിരിക്കും. പ്ലാവിലയിൽ ഈര്ക്കിൽ കുത്തിയുണ്ടാക്കുന്ന കുമ്പിൾത്തവിയിലാണ് കഞ്ഞി കോരിക്കുടിക്കുന്നത്.

‘കഞ്ഞികുടിക്കാൻ വകയുണ്ടോ’ എന്നത് ഓണാട്ടുകരയുടെ ഒരു സാംസ്കാരിക വ്യവഹാരമാണ്. പഴയകാലത്ത് ധനസ്ഥിതിയുടെ അളവുകോൽ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായിരുന്നു അത്. വിവാഹാലോചനാ വേളയിലാണ് ഇത്തരം ചോദ്യം ഉണ്ടാവുന്നത്. മൂന്നുനേരവും കഞ്ഞികുടിക്കാൻ വകയുണ്ടെന്നു ബോധ്യപ്പെപട്ടാലേ അക്കാലത്ത് പെണ്ണിനെ അയക്കാൻ ഓണാട്ടുകരക്കാർ തയ്യാറായിരുന്നുള്ളൂ.

ഒരുകാലത്ത് കഞ്ഞി ഓണാട്ടുകരയുടെ ഒരു പ്രധാന വിഭവമായിരുന്നു. എളുപ്പം ദഹിക്കും. ക്ഷീണം കൂടാതെ ഏതു ജോലിയും ചെയ്യാം. കഞ്ഞിക്ക് അനുബന്ധമായി ഒന്നിലധികം വിഭവങ്ങൾ കാണും. അസ്ത്രമെന്നറിയപ്പെടുന്ന കൂട്ടുകറിയാണ് കഞ്ഞിയുടെ പ്രധാന അനുബന്ധവിഭവം. മുതിരപ്പുഴുക്ക് അഥവാ നടുധാന്യങ്ങളുടെ പുഴുക്ക്, പപ്പടം, കടൂമാങ്ങ, ഉപ്പേരി തുടങ്ങിയവ വേണം. ധനശേഷിയുള്ളവർക്കേ അക്കാലത്ത് ഇതൊക്കെ കഴിഞ്ഞിരുന്നുള്ളൂ. മാത്രമല്ല, ചോറിന് അന്നൊക്കെ ‘ഒരുകറിയാണ് കൂട്ടാൻ ‘. ധനശേഷി കുറഞ്ഞവരാണ് ചോറും കൂട്ടാനും കഴിക്കുന്നവർ എന്നായിരുന്നു അന്നൊക്കെ പൊതുവെ കരുതിയിരുന്നത്.

ഫ്യൂഡൽ കാലത്തിന്റെ ഓരോ വിശേഷങ്ങളായി മാത്രമേ ഇതിനെ വിലയിരുത്താനാവൂ എന്നു കരുതുന്നവരുമുണ്ട്. ഏതായാലും കുതിരമൂട്ടിൽ കഞ്ഞി വെറും നിസ്സാരമായിരുന്നില്ലെന്നു സാരം. എന്തായാലും ആറന്മുള വള്ളസ്സദ്യ പോലെ ജനകീയ കൂട്ടായ്മയും രുചിയും ഭക്തിയും വിശ്വാസവും സമ്മേളിക്കുന്ന ഒരു അവസരമായി മാറിയിരിക്കുന്നു ഇന്ന് കുതിരമൂട്ടിൽ കഞ്ഞി.

ഓണാട്ടുകരയിലെ അറിയപ്പെടുന്ന പ്രാദേശിക ചരിത്ര കാരനാണ്‌ ഹരികുമാർ ഇളയിടം.’ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

Phone ; 9061108334

Tags: Chettikulangara Kumbha Bharani
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies