ചെട്ടികുളങ്ങര കുത്തിയോട്ടം ; ഭക്തിസാന്ദ്രമായ അനുഷ്ഠാനത്തെക്കുറിച്ചറിയാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ചെട്ടികുളങ്ങര കുത്തിയോട്ടം ; ഭക്തിസാന്ദ്രമായ അനുഷ്ഠാനത്തെക്കുറിച്ചറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 12:12 pm IST
FacebookTwitterWhatsAppTelegram

കെട്ടുകാഴ്ചയെപ്പോലെ ചെട്ടികുളങ്ങരയുടെ കീർത്തി അന്യദേശങ്ങളിലെത്തിച്ച വിശിഷ്ടമായ ഒരനുഷ്ഠാനമാണ് കുത്തിയോട്ടം. അങ്കച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന ചടുലചലനങ്ങളും വായ്‌ത്താരിയും ഇതിന്റെ പ്രത്യേകതകളാണ്. നാടൻ ശീലുകളിൽ താനവട്ടങ്ങളോടെ പാടുന്ന പാട്ടുകൾ ഇതിനുണ്ട്. കുത്തിയോട്ടപ്പാട്ടുകൾ എന്നാണിത് അറിയപ്പെടുന്നത്.

“ചെട്ടികുളങ്ങരെ മാതേവിയമ്മേടെ
എട്ടുവയസ്സിലെ കുത്തിയോട്ടം..”
എന്ന പാട്ട് ഓണാട്ടുകരയിലെങ്ങും പ്രസിദ്ധമാണ്. കേരളത്തിൽ പലേടത്തും ഈ അനുഷ്ഠാനം നിലവിലുണ്ടെങ്കിലും ചെട്ടികുളങ്ങരയോളം പ്രശസ്തമായത് വേറൊന്നില്ല.

ശിവരാത്രി നാളിലാണ് ഇതിന്റെയും തുടക്കം. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കുത്തിയോട്ട വഴിപാടിനായി തെരഞ്ഞെടുക്കുന്നത്. രാവിലെ ദേശ ദേവതയായ ഭഗവതിയുടെ തിരുനടയിൽ പ്രാര്ത്ഥന നടത്തിയശേഷം കുത്തിയോട്ട വഴുപാടിനുള്ള ബാലന്മാരെ വഴുപാടുകാർ ഏറ്റുവാങ്ങുന്നു. ക്ഷേത്രത്തിൽ പൂജിച്ച പൂമാല കുട്ടികളുടെ കഴുത്തിൽ അണിയിക്കും. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾക്കും കുത്തിയോട്ട ആശാന്മാർക്കും ക്ഷേത്ര നടയിൽ വെച്ച് ദക്ഷിണ നല്കും. ഇതോടെ കുട്ടികളെ ഏറ്റെടുക്കുന്ന ചടങ്ങ് പൂർത്തിയാകും.

വഴിപാടുകാരുടെ വീട്ടിൽ വൈകുന്നേരം പരിശീലനം ആരംഭിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഭദ്രകാളി സങ്കല്പത്തിനുമുന്നിലാണ് പരിശീലനം. വാളും പീഠവുമാണ് ഭഗവതീസങ്കല്പത്തിലുണ്ടാവുക. ഇപ്പോൾ ദേവീരൂപം പ്രതിഷ്ഠിക്കുന്നു. പാട്ടിനും ചുവടിനും ആശാന്മാരുണ്ട്. അഞ്ചു ദിവസം പരിശീലനമുണ്ടാവും. രേവതിനാളിലാണ് പരിശീലനം അവസാനിക്കുന്നത്. അന്ന് കരസദ്യയും പൊലിവുപാട്ടും നടക്കുന്നു. ആറാം ദിവസം അശ്വതിയാണ്. അന്ന് വിശ്രമം. ക്ഷുരകൻ കുട്ടികളെ ഒരുക്കുന്നു. ഭരണിനാളിൽ അതിരാവിലെ ചൂരൽ മുറിയുന്നു. നേർത്ത ചൂരല്പാളികൾ കുട്ടികളുടെ പള്ളയ്‌ക്കുകൂടി കടത്തുന്ന ചടങ്ങാണിത്. ഇപ്പോൾ വെള്ളിനൂലും സ്വർണ്ണനൂലുമാണ് ചൂരല്മുറിയാൻ ഉപയോഗിക്കുന്നത്. ഭരണിനാളിൽ പ്രഭാതത്തോടെ ഘോഷയാത്രയായി ക്ഷേത്ര നടയിലെത്തി വഴിപാട് സമർപ്പിക്കുന്നു. ഒറ്റക്കുത്തിയോട്ടം ഇരട്ടക്കുത്തിയോട്ടം എന്നിങ്ങനെ രണ്ടുവിധത്തിലാണ് കുത്തിയോട്ടം. വഴുപാടായി ഒരുകുട്ടിമാത്രമുള്ളതാണ് ഒറ്റക്കുത്തിയോട്ടം. രണ്ടുകുട്ടികളുള്ളതിനെ ഇരട്ടക്കുത്തിയോട്ടമെന്നും പറയുന്നു.

 

കുത്തിയോട്ടക്കളത്തിൽ നടക്കുന്ന നൃത്ത-നൃത്യ കലയ്‌ക്ക് രണ്ടു ഘട്ടമുണ്ട്. അഭ്യാസഘട്ടവും അനുഷ്ഠാനഘട്ടവുമാണവ. ശിവരാത്രി മുതൽ രേവതിവരെ പരിശീലന ഘട്ടമാണ്. ഭരണി ദിവസമാണ് അനുഷ്ഠാനം അരങ്ങേറുന്നത്.കുത്തിയോട്ടത്തിന്റെ പരിശീലനം കാണാൻ വഴുപാട് വീടുകളിൽ എത്തുന്നവരെ ഭക്ഷണം നല്കി വീട്ടുകാര് ഉപചരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

ഓണാട്ടുകരയിലെ അറിയപ്പെടുന്ന പ്രാദേശിക ചരിത്രകാരനാണ്‌ ഹരികുമാർ ഇളയിടം.’ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം‘ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. Phone; 9061108334

Tags: Chettikulangara Kumbha Bharani
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies