ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചരിത്രം അറിയണ്ടേ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചരിത്രം അറിയണ്ടേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 12:38 pm IST
FacebookTwitterWhatsAppTelegram

ചെട്ടികുളങ്ങരയിലെ നയാനന്ദകരമായ കെട്ടുകാഴ്ചയുടെ ഉത്ഭവത്തെക്കുറിച്ച് നാട്ടുകാര്ക്കിടയിൽ നിലനില്ക്കുന്ന ഒരു കഥയുണ്ട്. അത് ഏതാണ്ട് ഇപ്രകാരമാണ്:

ഒരിക്കൽ കൊല്ലത്ത്ഒരുവലിയ തോടു നിർമ്മാണം നടന്നു. തോടു നിർമ്മിക്കുന്നതിന് പണിയാളുകളായി ഓണാട്ടുകരയിൽ നിന്നും പ്രത്യേകിച്ച് ചെട്ടികുളങ്ങരയിൽ നിന്നും ധാരളം തൊഴിലാളികളെ കൊണ്ടുപോയിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും തോടുപണി പൂർത്തിയാക്കാനായില്ല. പണിക്ക് പല തടസ്സങ്ങളുമുണ്ടായിക്കൊണ്ടിരുന്നു. അതിനാൽ അവർക്ക് നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ വളരെ നാളുകൾ അവിടെ കഴിയേണ്ടിവന്നു. അതിനിടയിൽ കൊല്ലം, മുളങ്കാടകം ക്ഷേത്രത്തിലെ ഉത്സവം കാണാൻ അവർക്ക് ഇടവന്നു. അവിടെക്കണ്ട കെട്ടുകാഴ്ച അവർക്കു പുതുമയുള്ള അനുഭവമായി. അത് അവരിൽ വളരെയധികം കൗതുകമുണ്ടാക്കിയിരുന്നു. അക്കൊല്ലം ഭരണിക്കുമുമ്പ് നാട്ടിൽ തിരികെ എത്താനായാൽ ചെട്ടികുളങ്ങര അമ്മയ്‌ക്കുമുന്നിൽ ഇത്തരമൊരു കെട്ടുകാഴ്ച തങ്ങൾ സമർപ്പിക്കാമെന്ന് അവർ വഴിപാടു നേർന്നു. തങ്ങളുടെ മടക്കം പെട്ടെന്നാക്കിത്തരണമെന്നവർ ഉള്ളുരുകി പ്രാർത്ഥിച്ചു. അവരാഗ്രഹിച്ചതുപോലെ, അധികാരികൾ പണി നിർത്തിവെച്ചു. ചെട്ടികുളങ്ങര കുംഭഭരണിക്കുമുൻപ് നാട്ടിലേക്കുമടങ്ങാനായ തൊഴിലാളികൾ മുളങ്കാടകത്ത് കണ്ടതുപോലെ കെട്ടുകാഴ്ചയൊരുക്കി ഭഗവതിക്കു കാഴ്ചവെച്ചു.

പുരാവൃത്തമെന്ന നിലയില് ഓണാട്ടുകരക്കാരുടെയിടയിൽ നിലനില്ക്കുന്ന കഥയുടെ ചുരുക്കമിതാണ്. എന്നാൽ  ഈ ആഖ്യാനത്തിൽ ചില വസ്തുതകളും ഒളിഞ്ഞിരിപ്പുണ്ട്.

റാണി ഗൗരി പാർവ്വതീഭായിയുടെ കാലത്താണ് നാടിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത സൗകര്യം വര്ദ്ധിപ്പിക്കാൻ തീരുമാനിച്ചത്. പാര്വ്വതീപുത്തനാർ എന്നറിയപ്പെട്ട തോടിന്റെ കൊല്ലം ഭാഗത്തെ പണിക്കായിരുന്നു ചെട്ടികുളങ്ങരയിലെ തൊഴിലാളികൾ നിയോഗിക്കപ്പെട്ടത്. കൊല്ലംതോടെന്നും പാർവ്വതീപുത്തനാർ അവിടെ അറിയപ്പെടുന്നുണ്ട്. പൊന്നാനി വരെ നീളുന്നതാണ് പ്രസ്തുത തോട്. കരമാർഗ്ഗമുള്ള സഞ്ചാരം അക്കാലത്ത് വിരളമായിരുന്നു. തോടുകളും ആറുകളും നദികളും കായലുകളുമായിരുന്നു വ്യാവസായിക പാതയായും അന്ന് ഉപയോഗിച്ചിരുന്നത്. 1815 മുതല് 1829 വരെയായിരുന്നു ഗൗരി പാർവ്വതീഭായിയുടെ ഭരണകാലം. അന്നത്തെ തൊഴിലാളികളാണ് ആദ്യമായി കെട്ടുകാഴ്ച ഒരുക്കി ക്ഷേത്രത്തിൽ സമർപ്പിച്ചത്. പില്ക്കാലത്ത് ഭക്തർ അതിനെ വിപുലപ്പെടുത്തി ഇന്നത്തെ രൂപത്തിലാക്കി.

 

ഓണാട്ടുകരയിലെ അറിയപ്പെടുന്ന പ്രാദേശിക ചരിത്ര കാരനാണ്‌ ഹരികുമാർ ഇളയിടം.’ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

Phone ; 9061108334

 

Tags: Chettikulangara Kumbha Bharani
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies