ലൈഫ് മിഷൻ കള്ളപ്പണക്കേസ്; ഇഡി നൽകിയ സമൻസിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലൈഫ് മിഷൻ കള്ളപ്പണക്കേസ്; ഇഡി നൽകിയ സമൻസിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 03:36 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. കേസിൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ഇഡി കഴിഞ്ഞ ദിവസം രവീന്ദ്രന് നോട്ടീസ് നൽകിയത്. 2020-ൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് സിഎം രവീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന് ബിജെപി അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം ലൈഫ് മിഷൻ കോഴ ഇടപാട് കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ 9 ദിവസമാണ് ഇഡി. ചോദ്യം ചെയ്തത്. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു. കേസിൽ സ്വപ്ന സുരേഷുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ തന്റെ തന്നെയെന്ന് എം ശിവശങ്കർ സമ്മതിച്ചതായാണ് പുറത്തുവരുന്ന സൂചന.

എന്നാൽ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും ഗൗരവതരമാണെന്നാണ് ഇഡി കോടതിയിൽ അറിയിച്ചിരുന്നത്. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിൽ ശിവശങ്കറിനെ കലൂരിലെ പിഎംഎൽഎ കോടതിയിൽ ഇന്ന് ഉച്ചയോടെ ഹാജരാക്കി. ശിവശങ്കറിൽ നിന്ന് ലഭിച്ചിട്ടുള്ള തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ആണ് കേസിൽ സിഎം രവിന്ദ്രനെയും ഇഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഇഡി നൽകിയ സി എം രവീന്ദ്രൻ ഇനിയും മറുപടി നൽകിയിട്ടില്ല.

ലൈഫ് മിഷൻ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചാറ്റുകൾ പുറത്ത് വന്നതോടെയാണ് സിഎം രവീന്ദ്രൻന്റെ പേര് വീണ്ടും ചർച്ചയായത്. നിലവിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രൻ കോഴിക്കോട് ജില്ലയിലെ പാർട്ടി കോട്ടയായ ഒഞ്ചിയം സ്വദേശിയാണ്. സാധാരണ പാർട്ടി പ്രവർത്തകനായാണ് പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് രവീന്ദ്രൻ പാർട്ടിയുടെ വിശ്വസ്തനായി. പ്രവർത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് മാറ്റി. എൽഡിഎഫ് കൺവീനറായ പി വി കുഞ്ഞിക്കണ്ണന്റെ സഹായിയായാണ് 1980-കളിൽ രവീന്ദ്രൻ തിരുവനന്തപുരത്തേക്ക്് എത്തുന്നത്. പിന്നീടിങ്ങോട്ട് 40 വർഷത്തോളമായി വിവിധ സിപിഎം നേതാക്കളുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു സി എം രവീന്ദ്രൻ. തുടർന്ന് ഇത്തരം നിയമനങ്ങളിൽ ഏറ്റവുമൊടുവിലായാണ് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള സിഎം രവീന്ദ്രൻ സകല മാനദണ്ഡങ്ങളും മറികടന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദത്തിലേക്ക് എത്തിച്ചേർന്നത്.

Tags: Pinarayi Vijayanlife mission caseC M Raveendran
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies