ഭക്തലക്ഷങ്ങളുടെ പ്രാർത്ഥന ദക്ഷിണാമൂർത്തി കേട്ടു ; ക്ഷേത്രത്തിന്റെ അധീനതയിലുള്ള മരങ്ങൾ വെട്ടി വിൽക്കാനുള്ള നീക്കത്തിൽ നിന്നും ഇടതുസർക്കാർ നിയോഗിച്ച ദേവസ്വം ബോർഡ് പിൻമാറി; ശുകപുരത്തെ വനനശീകരണലേലം മാറ്റി വെച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭക്തലക്ഷങ്ങളുടെ പ്രാർത്ഥന ദക്ഷിണാമൂർത്തി കേട്ടു ; ക്ഷേത്രത്തിന്റെ അധീനതയിലുള്ള മരങ്ങൾ വെട്ടി വിൽക്കാനുള്ള നീക്കത്തിൽ നിന്നും ഇടതുസർക്കാർ നിയോഗിച്ച ദേവസ്വം ബോർഡ് പിൻമാറി; ശുകപുരത്തെ വനനശീകരണലേലം മാറ്റി വെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 05:27 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : എടപ്പാൾ ശുകപുരം ക്ഷേത്രത്തിലെ 187 മരങ്ങൾ ലേലം ചെയ്തു വെട്ടി വിൽക്കുന്നതിനുള്ള ഗൂഢനീക്കത്തിൽ നിന്നും മലബാർ ദേവസ്വം ബോർഡ് താത്കാലികമായി പിന്മാറി. മലബാർ ദേവസ്വം ബോർഡിന്റെ ഈ നീക്കത്തിനെതിരെ അഡ്വ: ശങ്കു ടി ദാസ് കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച  റിട്ട് ഹർജിയിൽ ബഹു കോടതി വാദം കേൾക്കവേയാണ് ദേവസ്വത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ ലേലം നടത്താനുള്ള തീരുമാനം മാറ്റി വെച്ചതായി ബോധിപ്പിച്ചത്. ഇക്കാര്യം ബന്ധപ്പെട്ടവരെയെല്ലാം രേഖാമൂലം അറിയിച്ചു കൊണ്ട് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഇന്നത്തെ തീയതിവെച്ചു തന്നെ അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 27/02/2023 തിങ്കളാഴ്ച ലേലം നടത്താനായിരുന്നു ദേവസ്വം ബോർഡിന്റെ തീരുമാനം.

ബോർഡിന്റെ ഉറപ്പ് നടപടിക്രമങ്ങളിൽ രേഖപ്പെടുത്തിയ കോടതി തുടർവാദത്തിന് മുൻപായി കേസിൽ കേരള സർക്കാരിനെയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും കൂടി കക്ഷി ചേർക്കാൻ ഹർജിക്കാരനോട് നിർദ്ദേശിച്ച് കൊണ്ട് കേസ് 01/03/2023 ബുധനാഴ്‌ച്ചത്തേക്ക് പോസ്റ്റ് ചെയ്തു. ഇനി മേൽവിഷയത്തിൽ ബഹുമാനപ്പെട്ട കോടതിയുടെ അന്തിമ തീർപ്പ് വരും വരെ ലേലമോ മരം മുറിയോ നടത്താൻ സാധിക്കുന്നതല്ല.

പരശുരാമൻ സൃഷ്ടിച്ച 32 ഗ്രാമങ്ങളിൽ ഏറ്റവും വലിയ ഗ്രാമമായ ശുകപുരം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം. മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്ത് ശുകപുരത്ത് ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നു. ലോകഗുരുവായി വിജ്ഞാനം പൊഴിക്കുന്ന ദക്ഷിണാമൂർത്തി ഭഗവാനെ അതുകൊണ്ടുതന്നെ വിജ്ഞാനദേവതയായാണ് ആരാധിക്കുന്നത്. പ്രപഞ്ചാരംഭംമുതൽ ശിവൻ ഒരു ആൽ വൃക്ഷത്തിന്‍റെചുവട്ടിൽ തെക്കോട്ടുതിരിഞ്ഞിരുന്നു ശിഷ്യന്മാർക്ക് ബ്രഹ്മോപദേശം നല്കുന്നതായിട്ടാണ് സങ്കൽപം. ദക്ഷിണാമൂർത്തി സങ്കൽപ്പത്തിൽ ആല്മരത്തിനും മറ്റും വൃക്ഷങ്ങൾക്കും വലിയ പ്രാധാന്യമാണ് ഉള്ളത് . അങ്ങിനെയുള്ള ദക്ഷിണാ മൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ശുകപുരം ക്ഷേത്രത്തിലെ വൃക്ഷങ്ങൾ വെട്ടി വിൽക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നടപടിക്കാണ് താത്‌കാലികമായെങ്കിലും പൂട്ട് വീണത്.

പ്രകൃതി ഭംഗിക്ക് പേര് കേട്ടതാണ് ശുകപുരം ക്ഷേത്രം.12 ഏക്കറോളം വരുന്ന ക്ഷേത്ര ഭൂമി പ്രശാന്തസുന്ദരമാണ്. ഈ ഭൂമിയുടെ വാണിജ്യ സാധ്യതകൾ കണ്ടുകൊണ്ട് പൊതു ഭൂമിയാക്കാനുള്ള നീക്കമായിരുന്നു ഇടതുസർക്കാർ നിയോഗിച്ച മലബാർ ദേവസ്വം ബോർഡിനുള്ളത് എന്ന് ഭക്തർ പറയുന്നു. മറ്റുള്ള പല വലിയ ക്ഷേത്രങ്ങളിലും ചെയ്തത് പോലെ ക്ഷേത്ര മതിലകത്തിന്റെ വിസ്തൃതി വളരെ ചെറിയൊരു വട്ടത്തിലേക്ക് മാത്രമായി ചുരുക്കാനും, ബാക്കി ഭൂമി അവിശ്വാസികൾക്കുൾപ്പെടെ മറിച്ചു കൊടുക്കാനുമായി ചിലർ നടത്തുന്ന ഗൂഡാലോചനയുടെ തുടർച്ചയാണ് ദേവസ്വം ബോർഡിന്റെ നീക്കമെന്ന് വിശ്വാസി സമൂഹം പറയുന്നു.

വളരെ വിരളമായി മാത്രം കാണപ്പെടുന്ന നാഗലിംഗ മരം ഉൾപ്പെടെയുള്ള വിലമതിക്കാനാകാത്ത 187 വൃക്ഷങ്ങളാണ് ദേവസ്വം ബോർഡിന്റെ ലാഭക്കൊതിയിൽ നശിക്കുമായിരുന്നത്. ദേവസ്വം ബോർഡിന്റെ ഈ നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഭക്തജനങ്ങൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. ഹർജിക്കാരനായ അഡ്വ ശങ്കു ടി ദാസ് ബിജെപി ഇന്റെലെക്ച്വൽ സെൽ സംസ്ഥാന കൺവീനറാണ്

Tags: Malabar Devaswom BoardSukapuram Sree Dakshinamoorthy Temple
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies