'ബലാക്കോട്ട്' പാകിസ്താന് ഇന്ത്യ നൽകിയ തിരിച്ചടിക്ക് നാല് വയസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ബലാക്കോട്ട്’ പാകിസ്താന് ഇന്ത്യ നൽകിയ തിരിച്ചടിക്ക് നാല് വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 02:13 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താനിലെ ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ഇന്ന് നാല് വയസ്. 2019 ഫെബ്രുവരി 26-നാണ് ബലാക്കോട്ടിലെ ഭീകര ക്യാമ്പ് ആക്രമിച്ച് 350 ജയ്‌ഷെ മുഹമ്മദ് ഭികരൻമാരെ ഇന്ത്യൻ വ്യോമസേന വധിച്ചത്. പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേർ ആക്രമണം കഴിഞ്ഞ് കൃത്യം 12-ാം നാളായിരുന്നു ബാലക്കോട്ടിൽ ഇന്ത്യയുടെ വ്യോമാക്രമണം. ഓപ്പറേഷൻ ബന്ധർ എന്നായിരുന്നു രഹസ്യനീക്കത്തിന് ഇന്ത്യ നൽകിയ പേര്.

ആക്രണം അല്ലെങ്കിൽ യുദ്ധം നടത്തേണ്ടത് ശത്രുവിന്റെ മണ്ണിൽ തന്നെയാകണമെന്നാണ് ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ പറയുന്നത്. 1971- ലെ യുദ്ധത്തിന് ശേഷം ഇന്ത്യൻ വ്യോമസേന പാക് അതിർത്തി ഭേദിച്ച് ആക്രണം നടത്തിയത് ബലാക്കോട്ടിലായിരുന്നു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്നും വെറും ഇരുന്നൂറ് കിലോമീറ്ററിൽ താഴെയായിരുന്നു ഇവിടെക്കുള്ള ദൂരം. ജയ്ഷെ മുഹമ്മദിന്റെ പാകിസ്താനിലെ ഏറ്റവും വലിയ പരിശീലന കേന്ദ്രങ്ങളിലൊന്നായിരുന്ന ബലാകോട്ടിലെ ക്യാമ്പ്

ഇന്ത്യ ആർജ്ജിച്ചെടുത്ത പ്രതിരോധതന്ത്രത്തെ അടിവരയിടുന്നതായിരുന്നു ഈ മിന്നലാക്രമണം. ഡിഫൻസിൽ നിന്നും ഒഫൻസീവ് ഡിഫൻസിലേക്കുള്ള ചുവടുമാറ്റം. പാക്കിസ്താന്റെ ജനവാസ കേന്ദ്രങ്ങളെ ഒരു തരത്തിലും ബാധിക്കാതെയാണ്, ദൗത്യം പൂർത്തീകരിച്ച് ഇന്ത്യൻ പോർ വിമാനങ്ങൾ സുരക്ഷിതമായി തിരികെയെത്തിയത്.

പാകിസ്താൻ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതീകരിച്ചത്. 40 ഇന്ത്യൻ സൈനീകരുടെ വീരമൃത്യു ഒരിക്കലും പാഴാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി കൊണ്ട് വെറും പന്ത്രണ്ട് ദിവസം കൊണ്ടാണ് പ്രധാനമന്ത്രി വാക്കുകൾ യാഥാർത്ഥ്യമാക്കിയത്. ഫെബ്രുവരി 26-ന് രാവിലെ വരെ അതീവ രഹസ്യമായിരുന്നു മുഴുവൻ തയ്യാറെടുപ്പുകളും

പുൽവാമ ഇന്ത്യയ്‌ക്ക് കണ്ണീരോർമ്മയാണെങ്കിൽ ഭികരവാദത്തിനോട് സന്ധിയില്ലെന്ന സന്ദേശമാണ് ബലാക്കോട്ട് തിരിച്ചടിയൊടെ ഇന്ത്യ ലോകത്തതിന് നൽകിയത്.

 

Tags: 4 Years
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies