ന്യൂഡൽഹി : ‘പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’ പദ്ധതിയുടെ ഭാഗമായി 2000 രൂപ വിതരണം ചെയ്യുന്ന ചടങ്ങിൽ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കർണാടകയിലെ ബെലഗവിയിൽ ലടക്കുന്ന നരേന്ദ്രമോദി പങ്കെടുക്കുന്നത്. എട്ട് കോടിയിലധികം വരുന്ന കർഷകരുടെ അക്കൗണ്ടുകളിലേക്ക് 16,800 കോടി രൂപ നേരിട്ട് നിക്ഷേപിക്കും. പദ്ധതിയുടെ 11, 12 ഗഡുക്കൾ കഴിഞ്ഞ വർഷം മെയ്, ഒക്ടോബർ മാസങ്ങളിൽ വിതരണം ചെയ്തിരുന്നു.
2019-ലാണ് ‘പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’ പദ്ധതി ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം പ്രതിവർഷം 6,000 രൂപ മൂന്ന് ഗഡുക്കളായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യും.
ഇതിനോടകം 11 കോടിയിലധികം കർഷകർക്ക് 2.25 ലക്ഷം കോടിയിലധികം ഫണ്ട് വിതരണം ചെയ്തിട്ടുണ്ട്. കൊറോണ കാലത്ത് കർഷകരെ സഹായിക്കുന്നതിനായി 1.75 ലക്ഷം കോടി രൂപ ഒന്നിലധികം തവണകളായി വിതരണം ചെയ്തിരുന്നു.
Comments