ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ല(70) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർദ്ധരാത്രിയോടെ കൈലാഷ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ആശുപത്രി വക്താവ് വി ബി ജോഷിയാണ് പുറത്തുവിട്ടത്.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ശിവ് പ്രതാപ് ശുക്ല ശനിയാഴ്ച ഡൽഹിയിലെത്തി സന്ദർശിച്ചിരുന്നു. നിലവിൽ ശുക്ലയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശുക്ല ഫെബ്രുവരി 18-നാണ് ഹിമാചൽ പ്രദേശിന്റെ 29-ാമത് ഗവർണറായി ചുമതലയേറ്റത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിലെ രുദ്രാപൂർ നിവാസിയായ ശുക്ല, നാല് തവണ എം.എൽ.എ ആയിട്ടുണ്ട്.
Comments