പട്യാല : പഞ്ചാബിലെ പട്യാല സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. ബിടെക് രണ്ടാം വർഷ വിദ്യാർത്ഥി നവ്ജൂത് സിംഗ് ആണ് മരിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിക്കുകയും, രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിദ്യാർത്ഥിയെ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതുവരെ പ്രതികളിൽ മൂന്ന് പേരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ സംഘർഷത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും, അന്വേഷണം നടക്കുകയാണന്നും പോലീസ് പറഞ്ഞു.
Comments