ചെന്നൈ: തമിഴ്നാട്ടിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനിയായ നിഖിതയാണ്(19) ട്രെയിൻ ഇടിച്ച് മരിച്ചത്. താംബരം എംസിസി കോളേജിലെ ഒന്നാം വർഷ ബിഎസ്സി സെെക്കോളജി വിദ്യാർത്ഥിനിയാണ് നിഖിത.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം. ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം. ഇരുമ്പുലിയൂരിലെ സ്വകാര്യ നഴ്സറി സ്കൂളിൽ പാർട്ട് ടൈം ടീച്ചറായി നിഖിത ജോലി ചെയ്തിരുന്നു. ഇവിടേയ്ക്ക് പോകുന്നതിനായി റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴായിരുന്ന അപകടം സംഭവിച്ചത്.
ഹെഡ്ഫോണിൽ സംസാരിച്ചു കൊണ്ടാണ് പെൺകുട്ടി ട്രാക്ക് മുറിച്ചു കടന്നിരുന്നത്. അതിനാൽ, ട്രെയിൻ വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ലെന്നാണ് പോലീസിന്റെ നിഗമനം. നിഖിതയുടെ മൊബെെലും ഹെഡ്ഫോണും അപകടസ്ഥലത്ത് നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Comments