കോയമ്പത്തൂർ : ട്രാൻസ്ജെൻഡർ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ കേരളത്തിൽനിന്നുള്ള മൂന്ന് യൂട്യൂബർമാർ അറസ്റ്റിൽ. ജെ. ദിലീപ് (33), എസ്. കിഷോർ (23), എച്ച്. സമീർ (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം അർധരാത്രിയോടെ മൂവരും കാറിൽ ഊട്ടിയിലേക്ക് പോകവെ കൗണ്ടംപാളയത്തുവെച്ച് റോഡരികിൽനിന്നിരുന്ന ട്രാൻസ്ജെൻഡർ യുവതിയെ കണ്ട് പുറത്തിറങ്ങി. തുടർന്ന് യുവതിയുമായുള്ള സംസാരം വാക്കു തർക്കത്തിലെത്തി. ഇതിനിടയിലാണ് ദിലീപ് എയർ പിസ്റ്റൾ തോക്ക് ചൂണ്ടി ഇവരെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്. ചോദ്യംചെയ്ത നാട്ടുകാരെയും ഇവർ ഭീഷണിപ്പെടുത്തി
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസമയത്ത് പ്രതികൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു . തോക്കും കാറും പോലീസ് പിടിച്ചെടുത്തു.
Comments