ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ലേലം നടത്താനുള്ള ദേവസ്വം ബോർഡിന്റെ പദ്ധതി ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തു ; അഡ്വ ശങ്കു ടി ദാസ് നൽകിയ ഹർജിയിലാണ് സ്റ്റേ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ലേലം നടത്താനുള്ള ദേവസ്വം ബോർഡിന്റെ പദ്ധതി ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തു ; അഡ്വ ശങ്കു ടി ദാസ് നൽകിയ ഹർജിയിലാണ് സ്റ്റേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 11:32 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ശുകപുരം ദക്ഷിണാ മൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ലേലം നടത്താനുള്ള പദ്ധതി ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കും വരെയുള്ള ഒരു മാസക്കാലം പദ്ധതിയുമായി മുന്നോട്ട് പോവരുതെന്നും, ക്ഷേത്ര പരിസരത്ത് നിലവിലെ സ്ഥിതി തന്നെ തുടരണമെന്നും, തൽസ്ഥിതിക്ക് മാറ്റം വരുത്തുന്ന യാതൊരു പ്രവർത്തികളിലും ഏർപ്പെടരുതെന്നും ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു. ബിജെപി ഇന്റെലെക്ച്വൽ സെൽ സംസ്ഥാന കൺവീനറായ അഡ്വ ശങ്കു ടി ദാസ് നൽകിയ ഹർജിയിലാണ് സ്റ്റേ.

നേരത്തെ എടപ്പാൾ ശുകപുരം ക്ഷേത്രത്തിലെ 187 മരങ്ങൾ ലേലം ചെയ്തു വെട്ടി വിൽക്കുന്നതിനുള്ള ഗൂഢനീക്കത്തിൽ നിന്നും മലബാർ ദേവസ്വം ബോർഡ് താത്കാലികമായി പിന്മാറിയിരുന്നു . മരങ്ങൾ വെട്ടി നശിപ്പിക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ അഡ്വ: ശങ്കു ടി ദാസ് കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച  റിട്ട് ഹർജിയിൽ ബഹു കോടതി വാദം കേൾക്കവേയാണ് ദേവസ്വത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ ലേലം നടത്താനുള്ള തീരുമാനം മാറ്റി വെച്ചതായി ബോധിപ്പിച്ചത്. ഇക്കാര്യം ബന്ധപ്പെട്ടവരെയെല്ലാം രേഖാമൂലം അറിയിച്ചു കൊണ്ട് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 27/02/2023 തിങ്കളാഴ്ച ലേലം നടത്താനായിരുന്നു ദേവസ്വം ബോർഡിന്റെ തീരുമാനം.

ബോർഡിന്റെ ഉറപ്പ് നടപടിക്രമങ്ങളിൽ രേഖപ്പെടുത്തിയ കോടതി തുടർവാദത്തിന് മുൻപായി കേസിൽ കേരള സർക്കാരിനെയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും കൂടി കക്ഷി ചേർക്കാൻ ഹർജിക്കാരനോട് നിർദ്ദേശിച്ച് കൊണ്ട് കേസ് 01/03/2023 ബുധനാഴ്‌ച്ചത്തേക്ക് പോസ്റ്റ് ചെയ്യുകയായിരുന്നു . ഇതിലാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഇപ്പോൾ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മേൽവിഷയത്തിൽ ബഹുമാനപ്പെട്ട കോടതിയുടെ അന്തിമ തീർപ്പ് വരും വരെ ലേലമോ മരം മുറിയോ നടത്താൻ സാധിക്കുന്നതല്ല.

പരശുരാമൻ സൃഷ്ടിച്ച 32 ഗ്രാമങ്ങളിൽ ഏറ്റവും വലിയ ഗ്രാമമായ ശുകപുരം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം. മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്ത് ശുകപുരത്ത് ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നു. ലോകഗുരുവായി വിജ്ഞാനം പൊഴിക്കുന്ന ദക്ഷിണാമൂർത്തി ഭഗവാനെ അതുകൊണ്ടുതന്നെ വിജ്ഞാനദേവതയായാണ് ആരാധിക്കുന്നത്. പ്രപഞ്ചാരംഭംമുതൽ ശിവൻ ഒരു ആൽ വൃക്ഷത്തിന്‍റെചുവട്ടിൽ തെക്കോട്ടുതിരിഞ്ഞിരുന്നു ശിഷ്യന്മാർക്ക് ബ്രഹ്മോപദേശം നല്കുന്നതായിട്ടാണ് സങ്കൽപം. ദക്ഷിണാമൂർത്തി സങ്കൽപ്പത്തിൽ ആല്മരത്തിനും മറ്റും വൃക്ഷങ്ങൾക്കും വലിയ പ്രാധാന്യമാണ് ഉള്ളത് . അങ്ങിനെയുള്ള ദക്ഷിണാ മൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ശുകപുരം ക്ഷേത്രത്തിലെ വൃക്ഷങ്ങൾ വെട്ടി വിൽക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നടപടിക്കാണ് സ്റ്റേ വന്നത് .

പ്രകൃതി ഭംഗിക്ക് പേര് കേട്ടതാണ് ശുകപുരം ക്ഷേത്രം.12 ഏക്കറോളം വരുന്ന ക്ഷേത്ര ഭൂമി പ്രശാന്തസുന്ദരമാണ്. ഈ ഭൂമിയുടെ വാണിജ്യ സാധ്യതകൾ കണ്ടുകൊണ്ട് പൊതു ഭൂമിയാക്കാനുള്ള നീക്കമായിരുന്നു ഇടതുസർക്കാർ നിയോഗിച്ച മലബാർ ദേവസ്വം ബോർഡിനുള്ളത് എന്ന് ഭക്തർ പറയുന്നു. മറ്റുള്ള പല വലിയ ക്ഷേത്രങ്ങളിലും ചെയ്തത് പോലെ ക്ഷേത്ര മതിലകത്തിന്റെ വിസ്തൃതി വളരെ ചെറിയൊരു വട്ടത്തിലേക്ക് മാത്രമായി ചുരുക്കാനും, ബാക്കി ഭൂമി അവിശ്വാസികൾക്കുൾപ്പെടെ മറിച്ചു കൊടുക്കാനുമായി ചിലർ നടത്തുന്ന ഗൂഡാലോചനയുടെ തുടർച്ചയാണ് ദേവസ്വം ബോർഡിന്റെ നീക്കമെന്ന് വിശ്വാസി സമൂഹം പറയുന്നു.

വളരെ വിരളമായി മാത്രം കാണപ്പെടുന്ന നാഗലിംഗ മരം ഉൾപ്പെടെയുള്ള വിലമതിക്കാനാകാത്ത 187 വൃക്ഷങ്ങളാണ് ദേവസ്വം ബോർഡിന്റെ ലാഭക്കൊതിയിൽ നശിക്കുമായിരുന്നത്. ദേവസ്വം ബോർഡിന്റെ ഈ നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഭക്തജനങ്ങൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.

Tags: Malabar Devaswom BoardSukapuram Sree Dakshinamoorthy Temple
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies