ന്യൂഡൽഹി: ജിഎസ്ടി വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. 2023 ഫെബ്രുവരി മാസം ജിഎസ്ടി ഇനത്തിൽ നേടിയത് 1.49 ലക്ഷം കോടിയിലധികം രൂപയാണെന്ന് ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേസമയം നേടിയതിനേക്കാൾ 12 ശതമാനം വർധനവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്.
1,49,577 കോടി രൂപയിൽ 27,662 കോടി രൂപ കേന്ദ്രവിഹിതവും 34,915 കോടി രൂപ സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. 75,069 കോടി രൂപയാണ് ഐജിഎസ്ടി. ഇതിൽ 35,689 കോടി രൂപയും ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ഈടാക്കിയതാണ്. 11,931 കോടി രൂപയാണ് സെസ് തുക. അതിൽ 792 കോടി രൂപ ഇറക്കുമതിയിൽ നിന്നുള്ളതാണ്. 2022 ഫെബ്രുവരി മാസത്തിൽ 1,33,026 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനമായി കേന്ദ്രസർക്കാരിന് ലഭിച്ചത്. അതായത് 2023 ഫെബ്രുവരി മാസത്തിൽ 12 ശതമാനത്തിലധികം തുകയാണ് ജിഎസ്ടി ഇനത്തിൽ നേടിയിരിക്കുന്നത്.
Comments