ഏത്ര വമ്പനായാലും പേര് പുറത്തു പറയും; പോസ്റ്ററുകൾ നശിപ്പിക്കുന്നതിന്റെ പിന്നിൽ ഒരു ഫിലിം കമ്പനി; അവസാന നിമിഷം ഇടപ്പള്ളിയിലെ തിയറ്റർ മാത്രം കാലുവാരി: രാമസിംഹൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏത്ര വമ്പനായാലും പേര് പുറത്തു പറയും; പോസ്റ്ററുകൾ നശിപ്പിക്കുന്നതിന്റെ പിന്നിൽ ഒരു ഫിലിം കമ്പനി; അവസാന നിമിഷം ഇടപ്പള്ളിയിലെ തിയറ്റർ മാത്രം കാലുവാരി: രാമസിംഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 07:49 pm IST
FacebookTwitterWhatsAppTelegram

1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ തിയറ്ററിൽ എത്തിക്കാതിരിക്കാൻ ചില കോണുകളിൽ നിന്ന് ശക്തമായ ശ്രമങ്ങൾ നടന്നിരുന്നു. മാർച്ച് 3-നാണ് സിനിമ തിയറ്ററുകളിലെത്തുക. ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ ലിസ്റ്റും സംവിധായകൻ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ, ഇടപ്പള്ളിയിലെ വനിത തിയറ്റർ മാത്രം അവസാന നിമിഷം കാലു വാരിയെന്ന് പറയുകയാണ് രാമസിംഹൻ. എറണാകുളത്ത് പോസ്റ്റർ വ്യാപകമായി കീറുന്നുണ്ടെന്നും ഇതിന് പിന്നിൽ ഒരു ഫിലിം കമ്പനിയാണെന്നും സംവിധായകൻ തുറന്നടിച്ചു.

‘സിനിമ പ്രദർശിപ്പിക്കാൻ അത്യാവശ്യം തിയറ്ററുകൾ ലഭ്യമായി. 81 തിയറ്ററുകളിലാണ് ‘പുഴ മുതൽ പുഴ വരെ’ റിലീസ് ചെയ്യുന്നത്. 82 തിയറ്ററുകളാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ, അവസാന നിമിഷത്തിൽ ഇടപ്പള്ളിയിലെ വനിത തിയറ്റർ മാത്രം കാലുവാരി. പരസ്യത്തിലൊക്കെ തിയറ്ററിന്റെ പേര് വന്നിരുന്നു. അവർ പ്രദർശിപ്പിക്കാം എന്ന് ഉറപ്പ് നൽകിയിരുന്നതാണ്. ഇപ്പോൾ ‘അങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടില്ല’ എന്നാണ് അവർ പറയുന്നത്. പലയിടത്തും സിനിമയുടെ പോസ്റ്റർ വ്യാപകമായി കീറി കളയുന്നുണ്ട്. പോസ്റ്റർ ഒട്ടിച്ചിട്ട് പശ ഉണങ്ങും മുമ്പു തന്നെ ചിലർ അത് കീറി കളയുന്നു’.

‘എറണാകുളത്ത് പോസ്റ്റർ കീറിയവരെയും അവരുടെ ഉദ്ദേശവും ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഈ അവസാന നിമിഷത്തിൽ അത് തുറന്നു പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചിട്ടാണ് പറയാത്തത്. ഒരു ഫിലിം കമ്പനി തന്നെയാണ് ഇതിന് പിന്നിൽ. മേലിൽ ഇത് ആവർത്തിക്കരുത്. ഇനി ആവർത്തിച്ചാൽ ഏത്ര വമ്പനായാലും ഞങ്ങൾ വെളിപ്പെടുത്തും. ജനങ്ങളുടെ വിയർപ്പിന്റെ സിനിമയാണ് പുഴ മുതൽ പുഴ വരെ. അവരുടെ പണം ഉപയോഗിച്ചാണ് പോസ്റ്റർ ഇറക്കുന്നത്. അത് കീറി കളയുന്നത് മോശമാണ്. ചിത്രത്തെ പരാജയപ്പെടുത്താം എന്ന് ആരും വിചാരിക്കേണ്ട. ഇത്രയുമൊക്കെ കൊണ്ടുവരാൻ പറ്റിയെങ്കിൽ ഈ സിനിമ വിജയമാക്കാനും ജനങ്ങൾക്ക് അറിയാം. നമുക്ക് തിയറ്റർ തന്ന ഉടമകൾക്ക് നഷ്ടം വരരുത്. അത് നമ്മുടെ കടമയാണ്. കർമ്മത്തിൽ നിന്ന് ഇന്നത്തോടു കൂടി ഞാൻ അരങ്ങ് ഒഴിയുകയാണ്. ഇനി സിനിമ പ്രേക്ഷകന്റെയാണ്’ എന്നും രാമസിംഹൻ പറഞ്ഞു.

Tags: ALIAKBARRamasimhan Aboobakkerpuzha muthal puzha vare
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies