സംഘിയാണെന്നും പറഞ്ഞ് ബീയാറിനെയും പനച്ചൂരാനെയും ഒഴിവാക്കി; കുറി തൊട്ടതിന്റെ പേരിൽ എനിക്കും ഇങ്ങനെ സംഭവിക്കാം, മരണം വരെയും നെറ്റിയിൽ കുറി തൊടും: രാജീവ് ആലുങ്കൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഘിയാണെന്നും പറഞ്ഞ് ബീയാറിനെയും പനച്ചൂരാനെയും ഒഴിവാക്കി; കുറി തൊട്ടതിന്റെ പേരിൽ എനിക്കും ഇങ്ങനെ സംഭവിക്കാം, മരണം വരെയും നെറ്റിയിൽ കുറി തൊടും: രാജീവ് ആലുങ്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 12:53 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമ മേഖലയ്‌ക്ക് തീരാനഷ്ടമായിരുന്നു കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദിന്റെ വിയോ​ഗം. ഗാനരചയിതാവ് എന്നതിനപ്പുറം തിരക്കഥാകൃത്ത്, സഹ-സംവിധായകൻ, ടെലിവിഷൻ അവതാരകൻ, നടൻ എന്ന നിലകളിലും അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കിയിരുന്നു. മലയാള സിനിമ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. തന്റെ തൂലിക ചുരത്തിയ ഹൃദയ സ്പർശിയായ ​ഗാനങ്ങളിലൂടെ മലയാളികളുള്ള കാലത്തോളം ബീയാർ പ്രസാദും അവർക്കിടയിൽ ഉണ്ടാകും. മലയാള സിനിമയിൽ ബീയാർ എന്ന പ്രതിഭയുടെ വളർച്ചയുണ്ടാകരുത് എന്നാ​ഗ്രഹിച്ചവർ നിരവധിയായിരുന്നു. ഇപ്പോഴിതാ, ബീയാർ അടക്കമുള്ള ​ഗാനരചയിതാക്കളെ അ​വ​ഗണിച്ചവരുടെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിരിക്കുകയാണ് ഗാനരചയിതാവായ രാജീവ് ആലുങ്കൽ. മങ്കൊമ്പിൽ നടന്ന ‘ബീയാർ സ്മൃതി’ അനുസ്മരണത്തിലാണ് രാജീവ് ആലുങ്കലിന്റെ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

‘ഗിരീഷ് പുത്തഞ്ചേരിയും രമേശൻ നായരും കൈതപ്രം തിരുമേനിയും നിറഞ്ഞു നിൽക്കുന്ന മലയാള സിനിമയിലെ ഗാനരചന രംഗത്തു മറ്റൊരാളും ഇരുപത് വർഷത്തിനിടയിൽ കടന്നു വന്നിട്ടില്ല എന്നുള്ള അവസ്ഥയിൽ ഞാൻ മാത്രമെ എത്തിപ്പെടുകയുള്ളു എന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു എവിടെ നിന്നോ ബീയാർ പ്രസാദ് കടന്നു വന്നത്. ആ സിനിമയാണ് കിളിച്ചുണ്ടൻ മാമ്പഴം. പിന്നീട് ഞങ്ങൾ രണ്ടും പേരും കൂടി ഒരുമിച്ച് ഗാനം എഴുതിയ സിനിമയാണ് വെട്ടം. മരിച്ചതിന് ശേഷം ബീയാറിനെ പുകഴ്‌ത്തുന്നത് ഒരു കള്ളത്തരമാണ്. മുപ്പത്തിരണ്ട് വയസ്സിന് മുമ്പ് എഴുതിയ പാട്ടിന് 82-ാം വയസ്സിൽ ശ്രീകുമാരൻ തമ്പി ആഘോഷിക്കപ്പെടുകയാണ്. ദീർഘായുസ്സ് ലഭിച്ചതു കൊണ്ടുള്ള ആഘോഷമാണ്. ശ്രീകുമാരൻ തമ്പി എഴുതിയ പാട്ടുകൾ ദേവരാജൻ മാഷ് നിഷ്‌കരുണം കീറി കളഞ്ഞിരുന്നു. ആ പാട്ടുകളാണ് ഇന്ന് നാം ആഘോഷിക്കുന്നതെല്ലാം. ചിലർ ചിലരെ വളരാൻ അനുവദിക്കില്ല. ബീയാർ പ്രസാദിനെ വളരാൻ അനുവദിക്കാത്ത ഒരാളാണ് എം.ജയചന്ദ്രൻ. ഇരുപത് പടത്തിൽ പാട്ടെഴുതാൻ വന്ന ബീയാറിനെ നിഷ്‌കരുണം പറഞ്ഞയച്ച വ്യക്തിയാണ് ജയചന്ദ്രൻ. വയലാറിനെ വളർത്താൻ വേണ്ടി ദേവരാജൻ മാഷും അങ്ങനെ ചെയ്തിട്ടുണ്ടാവും’.

‘വയലാർ ശരത്ചന്ദ്ര വർമ്മയെ പത്രണ്ടോളം സിനിമകളിൽ നിന്നും ജയചന്ദ്രൻ പറഞ്ഞയച്ചിട്ടുണ്ട്. ഇതിനെതിരെയെല്ലാം ഫൈറ്റ് ചെയ്ത് നിൽക്കാൻ ബീയാറിന് വശമില്ലായിരുന്നു. അദ്ദേഹത്തിന് സ്വപ്‌നങ്ങളില്ലായിരുന്നു. അദ്ദേഹം വലിയ ഒരാളായിരുന്നു. ഒരുപാട് ആൾക്കാർ ബീയാറിന്റെ മഹിമയേയും എളിമയേയും അംഗീകരിക്കാതെ പോയി. ഒരു യോഗത്തിൽ വിളിച്ചപ്പോൾ അദ്ദേഹത്തെ സംഘി ആണെന്ന് പറഞ്ഞ് മാറ്റി നിർത്തി. ഒരു പേരിട്ടിരിക്കുകയാണ്, സംഘി. അനിൽ പനച്ചൂരാനെയും ഇങ്ങനെ മാറ്റി നിർത്തി, ആയാളെയും വേണ്ട. കുറി തൊട്ടതുകൊണ്ട് സംഘിയാണെന്ന് പറഞ്ഞ് ഞങ്ങളെയും മാറ്റി നിർത്തും. ഇത് മൂകാംബികയുടെ കുറിയാണ്. ഇത് മരണം വരെ തൊടും. അതിന്റെ പേരിൽ സംഘിയാണെന്ന് പറഞ്ഞ് മുദ്രകുത്തിയിട്ടൊന്നും കാര്യമില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ വീട്ടിൽ എപ്പോഴും യൂട്യൂബേഴ്‌സും ചാനലുകാരും വരും. എന്ത് നന്ദിക്കേടാണെന്ന് ഓർക്കണം. ആറ് കീലോമീറ്റർ അപ്പുറത്ത് കൈതപ്രം ജീവിച്ചിരുപ്പുണ്ട് അങ്ങോട്ട് ആരും പോകില്ല. ഗിരീഷ് പുത്തഞ്ചേരിക്കുള്ള അവാർഡ് തന്നെ കൈതപ്രത്തിനുമുണ്ട്. ആരെങ്കിലും അദ്ദേഹത്തെ തിരിഞ്ഞ് നോക്കുന്നുണ്ടോ’ എന്ന് രാജീവ് ആലുങ്കൽ ചോദിച്ചു.

 

Tags: Beeyar Prasadrajeev alunkal
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies