കേന്ദ്രത്തിൽ എന്തായാലും ബിജെപിയെ വരികയുള്ളൂ; തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കണം; എന്തെങ്കിലുമൊക്കെ ചെയ്യാൻ അദ്ദേഹത്തിനെ കഴിയൂ: ബൈജു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രത്തിൽ എന്തായാലും ബിജെപിയെ വരികയുള്ളൂ; തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കണം; എന്തെങ്കിലുമൊക്കെ ചെയ്യാൻ അദ്ദേഹത്തിനെ കഴിയൂ: ബൈജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 05:19 pm IST
FacebookTwitterWhatsAppTelegram

തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കണമെന്ന് നടൻ ബൈജു. കേന്ദ്രത്തിൽ എന്തായും ബിജെപിയെ വരികയുള്ളു. എന്തെങ്കിലും ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ സാധിക്കുമെങ്കിൽ അത് സുരേഷ് ​ഗോപിയ്‌ക്കെ കഴിയൂ. ഇത്തവണ കൂടി ജയിച്ചില്ലെങ്കിൽ തൃശൂരിൽ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ബൈജു പറഞ്ഞു. സിനിമ രം​ഗത്തു നിന്നും രാഷ്‌ട്രീയത്തിലിറങ്ങിയ നടന്മാരെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഓൺലൈൻ മീഡിയയ്‌ക്കു നൽകിയ അഭിമുഖത്തിലാണ് തന്റെ ആ​ഗ്രഹം നടൻ തുറന്നു പറഞ്ഞത്.

‘സുരേഷ് ഗോപി എംപി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സ്വന്തം കയ്യിൽ നിന്ന് പോലും പണം ചിലവാക്കിക്കൊണ്ട് അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നു. അതെല്ലാം അദ്ദേഹത്തിന്റെ നല്ല മനസ്സുകൊണ്ടാണ്. അദ്ദേഹം ഇത്തവണയും തിരഞ്ഞെടുപ്പിൽ മത്സരിക്കുമല്ലോ. ജയിക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. അദ്ദേഹം ജയിച്ചാൽ ആ ജില്ലയ്‌ക്ക് എന്തെങ്കിലും ഒരു ഗുണം ഉണ്ടാകും. കേന്ദ്രത്തിൽ എന്തായാലും ബിജെപിയെ വരികയുള്ളൂ. അദ്ദേഹം ജയിച്ചാൽ തൃശൂർ ജില്ലയ്‌ക്ക് എന്തെങ്കിലും ഗുണം ഉണ്ടാവും. ജയിക്കാൻ എല്ലാ സാധ്യതയും ഉള്ള ആളാണ്. തൃശൂരിലെ ജനങ്ങളോട് സംസാരിച്ചിട്ടുണ്ട്. അതിൽ ധാരാളം കൃസ്ത്യാനികളുണ്ട്. അവരെല്ലാവരും പറയുന്നത് സുരേഷ് ജയിക്കും എന്നാണ്’.

‘ഇത്തവണ ജയിച്ചില്ല എങ്കിൽ ഇനി ഒരിക്കലും മത്സരിക്കരുത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഇത് അവസാനത്തെ മത്സരം ആയിരിക്കണം. ഇനി മത്സരിക്കില്ല എന്ന് അദ്ദേഹവും എന്നോട് പറഞ്ഞു. ഗണേഷ് കുമാർ മാത്രമാണ് മന്ത്രിയായിട്ടുള്ളത്. സിനിമ നടൻ എന്നതിലുപരി നല്ലൊരു രാഷ്‌ട്രീയക്കാരനാണ് ഗണേഷ് കുമാർ. സുരേഷ് ഗോപിയും മന്ത്രിയാകണം എന്നാണ് ആഗ്രഹം. ഇന്നസെന്റ് ചേട്ടൻ ചുമ്മാ ഒരു രസത്തിന് വേണ്ടി നിന്നതാണ്. ഒരിക്കലും വിചാരിച്ചില്ല അദ്ദേഹം ജയിക്കുമെന്ന്. രണ്ടാമത് നിന്നപ്പോൾ തോറ്റു. അത് അദ്ദേഹം ജയിക്കണമെന്ന് വിചാരിച്ചതു കൊണ്ടായിരിക്കും. മുകേഷ് രണ്ടാമത്തെ പ്രാവശ്യം എംഎൽഎ ആയി. ആദ്യത്തേക്കാളും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പ്രവർത്തനം കാര്യക്ഷമമാക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. കുറച്ച് പ്രശ്‌നമുണ്ട് ഭരണത്തിലെന്ന് മുകേഷിനോട് പറഞ്ഞിരുന്നു’ എന്നും ബൈജു കൂട്ടിച്ചേർത്തു.

Tags: Suresh Gopibaiju santhosh
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies