കൊച്ചി: കൊച്ചി നഗരത്തിൽ കനത്ത പുക. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടർന്നാണ് നഗരത്തിലെങ്ങും പുക വ്യാപിച്ചത്. തീ പൂർണമായും അണക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. അണയാതെ കിടക്കുന്ന കനലുകളിൽ നിന്നും തീ വീണ്ടും പടരാൻ സാധ്യതയുണ്ടെന്ന് ഫയർഫോഴ്സ് അറിയിച്ചു.
ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. രക്ഷാ പ്രവർത്തനങ്ങൾക്കായി അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കൽ നടപടികളാരംഭിച്ചു. മാലിന്യക്കൂമ്പാരത്തിലേക്ക് പടർന്നുപിടിച്ചതോടെ തീ വലിയ തോതിൽ ആളിക്കത്തുകയായിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇതിനു മുൻപും പലതവണ തീപിടിത്തമുണ്ടായിട്ടുണ്ട്.
Comments