ബോളിവുഡ് നടൻ ഹൃത്വിക് റോഷനും യുവ നടി സബ ആസാദും ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. 2023 നവംബറില്‍ ആയിരിക്കും ഹൃത്വിക് റോഷന്റെ വിവാഹമെന്നാണ് സൂചനകൾ. താരത്തിന്റെ വിവാഹത്തെകുറിച്ചുള്ള വാർത്ത ബോളിവുഡ് കി ന്യൂസ് എന്ന ട്വിറ്റര്‍ പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
ഇരുവരും ലിവ് ഇൻ റിലേഷനില്‍ ആണെന്ന് നേരത്തെ പുറത്ത് വന്നിരുന്നു. ഹൃത്വിക്കും സബ ആസാദും ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ നിര്‍മിച്ച ആഡംബര വസതിയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയായിവരികയാണ്. ഹൃത്വിക്കോ സബയോ വിവാഹം സംബന്ധിച്ച് ഇതുവരെ ഒൗദ്യോഗികമായൊന്നുെം പ്രതികരിച്ചിട്ടില്ല. ഹൃത്വിക്കും മുൻ ഭാര്യ സൂസന്നയും 20214ല്‍ വിവാഹമോചിതരായിരുന്നു.
ഫൈറ്റര്‍’ ആണ് ഹൃത്വിക് റോഷന്റെ ഏറ്റവും പുതിയ ചിത്രം. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് തുടങ്ങിയത്. ദീപിക പദുക്കോണ്‍ ആണ് നായിക. എയര്‍ഫോഴ്സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുന്നത്.
‘വിക്രം വേദ’യാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കാണ് ഇത്. പുഷ്കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും ഹിന്ദി തിരക്കഥ ഒരുക്കിയതും. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍.
Comments