കർണാടകയിൽ ഫോക്സ്‌കോണിന്റെ ആപ്പിൾ ഐഫോൺ നിർമ്മാണ പ്ലാന്റ് ഉടൻ; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളെന്ന് ബസവരാജ് ബൊമ്മൈ; ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കർണാടകയിൽ ഫോക്സ്‌കോണിന്റെ ആപ്പിൾ ഐഫോൺ നിർമ്മാണ പ്ലാന്റ് ഉടൻ; ലക്ഷക്കണക്കിന് തൊഴിലവസരങ്ങളെന്ന് ബസവരാജ് ബൊമ്മൈ; ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2023, 07:00 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടകയിൽ ആപ്പിൾ ഐഫോണുകൾ ഉടൻ നിർമ്മിക്കുമെന്ന് അറിയിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും. 300 ഏക്കർ സ്ഥലത്തുയരുന്ന പുതിയ ഐഫോൺ നിർമ്മാണ പ്ലാന്റ് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. ഇത് സംബന്ധിച്ച് കർണാടക സർക്കാരും ആപ്പിളിനായി ഐഫോണുകൾ നിർമ്മിക്കുന്ന തായ്വാൻ കമ്പനിയായ ഫോക്സ്‌കോണും കരാർ ഒപ്പുവച്ചു.

ആപ്പിൾ ഫോൺ കർണ്ണാടകയിൽ 300 ഏക്കറിലുള്ള ഫാക്ടറി നിർമ്മിക്കും. അതിന്റെ ക്രഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബൊമ്മൈയുടെയും ‘ഇരട്ട എഞ്ചിൻ’ സർക്കാരിനാണ്. കർണാടകയിലെ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയും സൃഷ്ടിക്കാനാണ് ഇരു സർക്കാരുകളും ശ്രമിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു

ഐഫോൺ നിർമ്മാണ പ്ലാന്റ ഉടൻ ആരംഭിക്കുമെന്നും രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുറമേ, കർണ്ണാടകയ്‌ക്ക് അതിലൂടെ മറ്റ് നിരവധി നേട്ടങ്ങളും അവസരങ്ങളും ലഭ്യമാകുമെന്നും ബൊമ്മൈ അറിയിച്ചു. 2025-ഓടെ ഇന്ത്യയെ 5 ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിൽ കർണാടകയും ഒരു പങ്ക് വഹിക്കുമെന്നും ബൊമ്മൈ അറിയിച്ചു.

ഫോക്സ്‌കോണിന്റെ പ്രതിനിധി സംഘം കർണാടക മന്ത്രി സിഎൻ അശ്വത് നാരായണുമായി ചർച്ച നടത്തി. യോഗത്തിൽ കർണാടകയുടെ വ്യാവസായിക മേഖല, ഐടി, സാങ്കേതിക വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിൽ സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നാരായൺ ഫോക്സ്‌കോണിനോട് പറഞ്ഞു. ഐടിഐ, പോളിടെക്‌നിക്, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം എന്നിവയിൽ സർക്കാർ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നതായും സംസ്ഥാനത്തെ 270 എഞ്ചിനീയറിങ് കോളേജുകളിൽ പ്രതിവർഷം ഒന്നരലക്ഷം എൻജിനീയറിങ് ബിരുദധാരികളാണ് പുറത്തുവരുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ നാരായൺ ചൂണ്ടിക്കാട്ടി. ആഗോള കമ്പനികൾക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ് ബെംഗളൂരുവെന്നും നിക്ഷേപം ആകർഷിക്കുന്നതിൽ മുൻനിരയിലാണെന്നും ഫോക്സ്‌കോൺ സിഐഒ യംഗ് ലിയു പ്രതികരിച്ചു.

തുടർന്ന് ഫോക്സ്‌കോൺ സിഐഒ യംഗ് ലിയുവിന്റെ പ്രതിനിധി സംഘത്തെ ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ദൊഡ്ഡബല്ലാപൂരിലെ 300 ഏക്കർ കെഐഎഡിബി പ്ലോട്ട് കാണിച്ചു. ബെംഗളൂരു വിമാനത്താവളത്തിനടുത്തായി നിർമ്മിക്കുന്ന ഈ പ്ലാന്റിലേക്ക് ഏകദേശം 700 ദശലക്ഷം ഡോളർ നിക്ഷേപം ഫോക്സ്‌കോൺ നടത്തും. ഐഫോൺ കൂടാതെ ഫോക്സ്‌കോണിന്റെ ഇലക്ട്രിക് വാഹന ബിസിനസിന് ആവശ്യമായ ഭാഗങ്ങളും ഇവിടെ നിർമ്മിക്കാൻ പദ്ധതിയുണ്ട്.

Tags: Karnatakabasavaraj bommai
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies