കൺഫ്യൂഷനടിപ്പിച്ച് ശുചിമുറി; വൈറലായി ചിത്രങ്ങൾ; സംഗതി പിടികിട്ടിയപ്പോൾ ആശ്ചര്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൺഫ്യൂഷനടിപ്പിച്ച് ശുചിമുറി; വൈറലായി ചിത്രങ്ങൾ; സംഗതി പിടികിട്ടിയപ്പോൾ ആശ്ചര്യം

Gender Signs On Bathroom Doors At Jaipur Restaurant Confuses Internet

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 06:26 pm IST
Facebook
Twitter
WhatsAppTelegram

പൊതുസ്ഥലത്ത് കാണുന്ന ശുചിമുറികൾക്ക് ഒരു പ്രത്യേകതയുണ്ട്. വാതിലിന് മുന്നിൽ ‘ജെൻഡർ സൈൻ’ ഉണ്ടായിരിക്കും. ആണിനും പെണ്ണിനും, ട്രാൻസ്‌ജെൻഡറിനും, ദിവ്യാംഗരായ വ്യക്തികൾക്കുമൊക്കെ ഏത് ശുചിമുറി ഉപയോഗിക്കണമെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കും. ചിലപ്പോൾ Male, Female എന്നിങ്ങനെ എഴുതിയിരിക്കും. ചിലയിടങ്ങളിൽ ഇത് പ്രാദേശിക ഭാഷകളിലും കാണും. സ്ത്രീ, പുരുഷൻ എന്നെഴുതിയിരിക്കുന്ന ശുചിമുറികൾ കേരളത്തിൽ കാണാം..

മറ്റ് ചില ശുചിമുറികൾക്ക് മുമ്പിൽ ചിലപ്പോൾ പ്രതീകങ്ങളും ഉണ്ടാകാറുണ്ട്. ചുരിദാർ അല്ലെങ്കിൽ സാരി ധരിച്ച സ്ത്രീയുടെ ചിഹ്നവും, പാന്റും ഷർട്ടും ധരിച്ച് നിൽക്കുന്ന പുരുഷന്റെ ചിഹ്നവും നൽകും. പല റെസ്റ്റോറന്റുകളിലും ഇക്കാര്യത്തെ വളരെ ക്രിയാത്മകമായി ഉപയോഗിക്കുന്നതും കാണാം..

അതായത് ശുചിമുറിയുടെ വാതിലിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ചിഹ്നം പതിവിൽ നിന്നും ഇവിടെ വ്യത്യസ്തമായിരിക്കും. സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്നതിനെ കേവലം ഒരു മനുഷ്യന്റെ ചിഹ്നം ഉപയോഗിച്ച് സൂചിപ്പിക്കാതെ മറ്റെന്തെങ്കിലും പ്രതീകം ഉൾപ്പെടുത്തുന്നു. സ്ത്രീകൾക്ക് മാത്രമുള്ള എന്തെങ്കിലും പ്രത്യേകത, അല്ലെങ്കിൽ പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന എന്തെങ്കിലും വേറിട്ട കാര്യം, ഇതുപയോഗിച്ച് ക്രിയാത്മകമായി സ്ത്രീ-പുരുഷ പ്രതീകം നൽകുന്ന രീതി പലയിടങ്ങളിലും നടപ്പിലാക്കാറുണ്ട്.

ഇത്തരത്തിൽ ഫാഷൻ സെൻസ് ഉപയോഗിച്ച് വേറിട്ട രീതിയിൽ ഉപയോഗിച്ച ചിഹ്നം ഒറ്റ നോട്ടത്തിൽ കണ്ട് മനസിലാകാതെ ഏത് ശുചിമുറിയിൽ കേറണമെന്ന് ആലോചിച്ച് അന്താളിച്ച് നിൽക്കുന്ന ഒരാളുടെ അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റിലാണ് സംഭവം. ഇവിടുത്തെ ശുചിമുറിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. രവി ഹാന്ദ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വൈറലായ പോസ്റ്റ് വന്നിരിക്കുന്നത്.

റെസ്‌റ്റോറന്റിലെ ശുചിമുറികളുടെ വാതിലിൽ ആണിനെയും പെണ്ണിനെയും ഉദ്ദേശിച്ച് നൽകിയ പ്രതീകം മനസിലാക്കാൻ പ്രയാസം തോന്നിയെന്ന് അദ്ദേഹം പറയുന്നു. പ്രതീകം ഉപയോഗിക്കുമ്പോൾ ഫാഷൻ സെൻസ് പ്രയോഗിക്കുന്നത് നിർത്തലാക്കണമെന്നാണ് രവി ഹാന്ദ ആവശ്യപ്പെടുന്നത്.

Request to all restaurants – please start using English to indicate bathrooms.

Stop relying on our fashion sense. pic.twitter.com/Ms0bCQUf1A

— Ravi Handa (@ravihanda) March 3, 2023

പങ്കുവച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ചിലർക്കെല്ലാം പ്രതീകങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞു. മറ്റ് ചിലർക്ക് യാതൊരു പിടിയും കിട്ടിയില്ലെന്നതാണ് യാഥാർത്ഥ്യം. പ്രതീകം മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെങ്ങനെയാണ് അത്യാവശ്യക്കാർ ശുചിമുറി ഉപയോഗിക്കുക എന്നതാണ് വൈറൽ ചിത്രത്തിന് താഴെ ഉയരുന്ന ചോദ്യം. ജയ്പൂരിലെ ഒരു റെസ്റ്റോറന്റിൽ മാത്രം സംഭവിക്കുന്നതല്ല ഇതെന്നും പല മുന്തിയ ഹോട്ടലുകളിൽ നിന്നും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനുഭവസ്ഥർ പറയുന്നു.

വൈറലായ ദൃശ്യങ്ങളിൽ കാണുന്ന ശുചിമുറിയുടെ വാതിലുകൾ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് ഇപ്രകാരമാണ്. ചരിഞ്ഞ ചുവപ്പ് വര നൽകിയിരിക്കുന്നത് സ്ത്രീകളുടെ ശുചിമുറിയും കുത്തനെ ചുവപ്പ് വര നൽകിയിരിക്കുന്നത് പുരുഷന്മാരുടേതുമാണ്. ആദ്യത്തേത് സാരിയുടെ പ്രതീകവും രണ്ടാമത്തേത് മുണ്ടിന്റെ പ്രതീകവുമാണെന്നാണ് വിശദീകരണം.

Tags: restaurantBATHROOM
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies