മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. ഇരുവരും ഒന്നിച്ചെത്തുന്ന ‘എന്താടാ സജി’യുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവിന്റെ രചനയിലും സംവിധാനത്തിലും അരങ്ങേറുന്ന ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
ഫാമിലി കോമഡി എന്റർടെയ്നർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്. നീണ്ട ഇടവേള്ക്ക് ശേഷമാണ് മലയാളികളുടെ ഇഷ്ടതാരമായ ഇരുവരും ഒരുമിച്ച് ബിഗ് സ്ക്രീനിൽ എത്തുന്നത്. ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം കാഴ്ച വെച്ചവയായിരുന്നു. മലയാളികൾ ഇരുകയ്യും നീട്ടിയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെയും സ്വീകരിച്ചത്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്.
ഛായാഗ്രഹണം ജിത്തു ദാമോദർ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ് രതീഷ് രാജ്, ഒറിജിനൽ ബാക്ക്ഗ്രൌണ്ട് സ്കോർ ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങലൂർ, ആർട്ട് ഡയറക്ടർ ഷിജി പട്ടണം, ത്രിൽ ബില്ല ജഗൻ, വിഎഫ്എക്സ് മിറാക്കി, അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, പ്രവീണ് വിജയ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, സ്റ്റിൽ പ്രേം ലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവർ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
Comments