ലണ്ടൻ: കമിഴ്ന്ന് വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മഞ്ചസ്റ്ററിലാണ് സംഭവം. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിൻ-ജിനു ദമ്പതികളുടെ മകൻ ജെയ്ഡനാണ് മരിച്ചത്. മൂന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
മഞ്ചസ്റ്ററിലെ റോച്ച്ഡെയ്ലിലാണ് ദമ്പതികൾ കുഞ്ഞുമായി കഴിഞ്ഞിരുന്നത്. താമസസ്ഥത്ത് വെച്ചാണ് കുഞ്ഞ് മരിച്ചത്. കമിഴ്ന്ന് വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്ന് ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Comments