'ബ്രഹ്മപുരത്ത് ‍ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ!'; ആമസോൺ കാട്ടുതീ അണയ്ക്കാൻ ഡൽഹിയിൽ സമരം ചെയ്ത റിയാസ്; പഴയ പോസ്റ്റ് കുത്തിപ്പൊക്കി ട്രോൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബ്രഹ്മപുരത്ത് ‍ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ!’; ആമസോൺ കാട്ടുതീ അണയ്‌ക്കാൻ ഡൽഹിയിൽ സമരം ചെയ്ത റിയാസ്; പഴയ പോസ്റ്റ് കുത്തിപ്പൊക്കി ട്രോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 04:55 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം പ്രദേശ വാസികൾക്ക് മാത്രമല്ല എറണാകുളം ജില്ലയിലെ ജനങ്ങളെ മുഴുവൻ ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചിയെ ആകമാനം ശ്വാസംമുട്ടിച്ച പുകയിപ്പോൾ ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്കും പടര്‍ന്നു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനടക്കം കത്ത് ലഭിച്ചിട്ടുണ്ട്. ഒരു ജില്ലയെ മുഴുവൻ ദുരിതത്തിലാഴ്‌ത്തിയ വിഷയത്തിൽ സർക്കാർ വേണ്ട വിധത്തിൽ ഇടപെടുന്നില്ല എന്ന പരാതിയും ശക്തമാണ്.

ഇതിനിടെ, 2019-ൽ ആമസോൺ വനാന്തരങ്ങളിൽ പടർന്ന കാട്ടു തീ അണയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡൽഹിയിൽ നടത്തിയ സമരത്തെ ഉയർത്തികാട്ടി സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിനെതിരെ വിമർശനം കനക്കുകയാണ്. 2019 ഓ​ഗസ്റ്റ് 25-ന് മുഹമ്മദ് റിയാസ് പങ്കുവെച്ച ഫേയ്സ്ബുക്ക് പോസ്റ്റ് കുത്തിപൊക്കിയാണ് ജനങ്ങളുടെ വിമർശനം. മുഹമ്മദ് റിയാസും എ.എ റഹീമുമടക്കമുള്ളവരാണ് അന്ന് ഡൽഹിയിൽ സമരത്തിനിറങ്ങിയത്.

‘ആമസോൺ വനാന്തരങ്ങളിൽ പടർന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ തയ്യാറാവാത്ത ബ്രസിലീയൻ ഗവർമെന്റിനെതിരെ, ഡൽഹിയിലെ ബ്രസീൽ എംബസിയിൽ ‍ഡിവൈഎഫ്ഐയുടെ പ്രതിഷേധം’ എന്ന അടികുറിപ്പോടെയാണ് പ്രതിഷേധത്തിന്റെ ചിത്രം റിയാസ് ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നത്. അന്ന് വലിയ ട്രോളായ പോസ്റ്റ്, വീണ്ടും കുത്തി പൊക്കിയിരിക്കുകയാണ് ട്രോളന്മാരും ജനങ്ങളും. ‘ഡൽഹിയിൽ ബ്രഹ്മപുരത്തിന്റെ എംബസി ഉണ്ടെങ്കിൽ ഒരു കാര്യം ഉണ്ടായിരുന്നു’ എന്നാണ് ശ്രീജിത്ത് പണിക്കർ മുഹമ്മദ് റിയാസിന്റെ പഴയ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘ബ്രഹ്മപുരത്ത് ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു’ എന്നിങ്ങനെ നീളുന്നു വിമർശനം.

Tags: dyfimuhammad riyasbrahmapuram fire
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies