ന്യൂഡൽഹി: ഐഎൻഎസ് വിക്രാന്തിലെ നാവിക സേനാംഗങ്ങളുമായി ഹോളി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞ ദിവസമാണ്
ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡർമാരുടെ സമ്മേളനം രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷമാണ് ഹോളി ആഘോഷിച്ചത്.
സമ്മേളനത്തിന് ശേഷം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പ്രതിരോധമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ‘ഹോളിയുടെ വർണങ്ങൾ നാവികർക്കൊപ്പം’ എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിലെ നേവൽ കമാൻഡേഴ്സ് കോൺഫറൻസിൽ സുരക്ഷാ വെല്ലുവിളികൾ വിലയിരുത്തി ചടങ്ങിൽ അദ്ദേഹം സംസാരിച്ചു. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.
കോൺഫറൻസിന്റെ ആദ്യഘട്ടമായിരുന്നു കഴിഞ്ഞദിവസം നടന്നത്. ഇതാദ്യമായിട്ടാണ് ഒരു സമ്മേളനം കടലിൽ വെച്ച് നടത്തപ്പെടുന്നത്. രണ്ടാം ദിവസത്തെ യോഗം ഗോവയിലാണ് നടക്കുന്നത്. അടുത്ത ഘട്ടത്തിൽ വേദിയാകുന്നത് ന്യൂഡൽഹിയാണ്.
होली के रंग नौसैनिकों के संग!
‘आईएनएस विक्रांत’ पर तैनात नौसैनिकों के साथ होली की ख़ुशियाँ साझा कीं। pic.twitter.com/zSJ28DgN2C
— Rajnath Singh (@rajnathsingh) March 6, 2023
Comments