കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തിലേറിയ നടനാണ് യാഷ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും ലോകമെമ്പാടും മികച്ച സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ, യാഷ് നായകനാകുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ഏപ്രിൽ മാസത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ കെജിഎഫ് 3യുടെ പ്രഖ്യാപനമാണോ ഇതെന്ന സംശയത്തിലാണ് ആരാധകർ.
ഇന്ത്യൻ സിനിമയിൽ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരുന്ന സിനിമയാണ് കെജിഎഫ്2. ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെയുള്ള പ്രകടനം തന്നെയാണ് സിനിമ കാഴ്ച വെച്ചതും. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് മൂന്നാം ഭാഗവും ഉണ്ടായിരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതെപ്പോൾ ആയിരിക്കുമെന്ന് അറിയിച്ചിരുന്നില്ല.
Comments