ധാക്ക: ബംഗ്ലാദേശിൽ വൻ സ്ഫോടനം. ധാക്കയിലെ ഗുലിസ്ഥാൻ ഏരിയയിലെ ബഹുനില കെട്ടിടത്തിനുള്ളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സ്ഫോടനം നടന്നത്.
11 അഗ്നിശമനസേനാ അത്യാഹിത വിഭാഗങ്ങൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ സിദ്ദിഖ് ബസാറിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ നിരവധി ഓഫീസുകളും സ്റ്റോറുകളും പ്രവർത്തിച്ചിരുന്നു.
ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ശുചീകരണ സാമഗ്രികൾ വിൽക്കുന്ന കടയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടാവാം എന്ന് അധികൃതർ പറഞ്ഞു.
Comments