ചെന്നൈ: മധുരയിൽ മയിലുകൾ കൂട്ടത്തൊടെ ചത്തൊടുങ്ങി. 40- ഓളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇവയുടെ ജഡങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയിച്ചിരിക്കുകയാണ്. മധുര ജില്ലയിലെ ഫുലാംഗുളം ഗ്രാമത്തിലാണ് സംഭവം.
മയിലുകൾ ചത്തൊടുങ്ങിയതിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വനത്തിലേക്ക് കാലിമേയ്ക്കാൻ പോയ പ്രദേശവാസിയാണ് മയിലുകളുടെ ജഡം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ജഡങ്ങൾ കണ്ടെത്തിയത്.
കേസന്വേഷണം ആരംഭിച്ചതായും കർശന നടപടിയെടുക്കുമെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു.
Comments