ന്യൂഡൽഹി: ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാൻ പ്രധാനമന്ത്രിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ എത്തി. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മത്സരം കാണാൻ നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.
അതേ സമയം അഹമ്മദാബാദിൽ ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിന് തുടക്കമായി. ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ഓസ്ട്രേലിയ ടോസ് നേടി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ വമ്പൻ മാറ്റങ്ങളാണുള്ളത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓസ്ട്രേലിയ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി
ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍തന്നെ നിലവിലെ ചാമ്പ്യന്‍മാരെന്നനിലയില്‍ പരമ്പര നിലനിര്‍ത്തിയിരുന്നു. മൂന്നാം ടെസ്റ്റ് പരമ്പരയിൽ സ്പിന്നര്‍മാരെ മുന്‍നിര്‍ത്തിയാണ് ഓസ്ട്രേലിയ തിരിച്ചടിച്ചത്. നാലാംടെസ്റ്റില് ജയിച്ചാല്‍ ഇന്ത്യക്ക് ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള യോഗ്യത നേടാൻ കഴിയും.
നാലുദിവസത്തെ ഇന്ത്യാസന്ദർശനത്തിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് കഴിഞ്ഞദിവസമാണ് അഹമ്മദാബാദിലെത്തിയത്. അൽബനീസിനെ മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഗാന്ധിജിയുടെ സാബർമതി ആശ്രമം സന്ദർശിച്ച അദ്ദേഹം ഗാന്ധിനഗറിലെത്തി. തുടർന്ന് രാജ്ഭവനിൽ ഗവർണർ ആചാര്യ ദേവവ്രത് ഒരുക്കിയ ഹോളി സാംസാകാരിക വിരുന്നിലും പങ്കെടുത്തിരുന്നു.
നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പുതിയ വ്യവസായ വാണിജ്യ കരാറുകളിൽ ഒപ്പുവെക്കും. ഇരുപത്തിയഞ്ചോളം വ്യവസായ കമ്പനി തലവൻമാരുമായാണ് ആൻ്റണി ആൽബനീസ് എത്തിയത്. ഇന്നലെ രാത്രി ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആൻ്റണി ആൽബനീസുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും ബിരുദങ്ങൾ പരസ്പരം അംഗീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പ്രഖ്യാപിച്ചിരുന്നു.
PM Modi greets cricket fans at Narendra Modi Stadium in Ahmedabad.🔥🔥
— News Arena India (@NewsArenaIndia) March 9, 2023
Comments