സിനിമാ സാങ്കേതിക വിദ്യയുടെ എൻസൈക്ളോപീഡിയ എന്ന്
വിശേഷിപ്പിക്കുന്ന ആളാണ് ജിജോ പുന്നൂസ്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ച സംവിധായകനായിരുന്നു അദ്ദേഹം.
ജിജോ പുന്നൂസ് നിർമ്മിച്ച് മോഹൻലാൽ നായകനായ ഒന്ന് മുതൽ പൂജ്യം വരെ സിനിമ ചിത്രീകരണ വേളയിലെ ഒരു നിമിഷം ഓർത്തെടുക്കുകയാണ് ടി കെ രാജീവ് കുമാർ. ആ സിനിമയിൽ ജിജോയുടെ സഹായിയായിരുന്നു രാജീവ് കുമാർ.
‘ഒന്ന് മുതൽ പൂജ്യം വരെ ഷൂട്ട് ചെയ്യാൻ കുറച്ച് ദിവസങ്ങൾ അധികം എടുത്തപ്പോൾ മോഹൻലാലിന് ഡേറ്റ് പ്രശ്നമമായി. വേറെ സിനിമകൾ അദ്ദേഹത്തിനുണ്ടായിരുന്നു. താൻ ഡേറ്റില്ലെന്ന് പറഞ്ഞാൽ ജിജോ തന്നെ മാറ്റി വേറെ ആളെ വച്ച് ഷൂട്ട് ചെയ്യും. അങ്ങനെ തീരുമാനിക്കുന്ന ആളാണ് ജിജോ”.-മോഹൽലാൽ പറഞ്ഞതായി രാജീവ് കുമാർ പറയുന്നു.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലൂടെ ജിജോയുടെ പേര് വർഷങ്ങൾക്ക് വീണ്ടും ചർച്ച ചെയ്യപ്പെട്ടത്.
മൈഡിയർ കുട്ടിച്ചാത്തൻ ആയിരുന്നു ജിജോ പുന്നൂസിന്റെ സംവിധാന സഹായി എന്ന നിലയിലുള്ള രാജീവിന്റെ ആദ്യ ചിത്രം.
Comments