അമൃത്സർ : അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമ്മു. പഞ്ചാബ് വിമാനത്താവളത്തിൽ എത്തിയ മുർമ്മുവിനെ ഗവർണർ ബൻവാരിലാൽ പുരോഹിതും മുഖ്യമന്ത്രി ഭഗവന്ത് മാനും ചേർന്ന് സ്വീകരിച്ചു. രാഷ്ട്രപതി ആയി ചുമതലയേറ്റത്തിനു ശേഷം ദ്രൗപതി മുർമ്മുവിന്റെ പഞ്ചാബിലേക്കുള്ള ആദ്യത്തെ സന്ദർശനമാണ് ഇത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവാന്ത് മാൻ, ശിരോമണി ഗുരുദ്വാര പർബന്ധർ കമ്മിറ്റി മേധാവി ഹർജീന്ദർ സിംഗ് ധാമി എന്നിവർക്കൊപ്പമാണ് രാഷ്ട്രപതി ക്ഷേത്രദർശനം നടത്തിയത്. കൂടാതെ, ഒരു ദിവസത്തെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ശ്രീ ഹർമന്ദിർ സാഹിബ്്, ജാലിൻവാലാബാഗ്, ദുർഗിയാൻ ക്ഷേത്രം, ഭഗവാൻ വാല്മീകി തീർത്ഥ സ്ഥലം എന്നിവടങ്ങളിൽ രാഷ്ട്രപതി സന്ദർശനം നടത്തും. രാഷ്ട്രപതിയുടെ ന്ദർശനത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
Comments