എം.വി ​ഗോവിന്ദനെ ടിവിയിൽ കണ്ട പരിചയം; വെബ്‌സീരീസിനെപ്പറ്റി സംസാരിക്കാനാണ് പോയത്; സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് വിജേഷ് പിള്ള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എം.വി ​ഗോവിന്ദനെ ടിവിയിൽ കണ്ട പരിചയം; വെബ്‌സീരീസിനെപ്പറ്റി സംസാരിക്കാനാണ് പോയത്; സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് വിജേഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 07:37 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി വിജേഷ് പിള്ള. സ്വപ്നയുമായി ബെംഗളൂരിൽ ചർച്ച നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് വിഷയത്തിലല്ല സംസാരിച്ചതെന്നും ഒരു ഒടിടി നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കാണ് പോയതെന്നുമാണ് വിജേഷിന്റെ ന്യായീകരണം. തനിക്ക് രാഷ്‌ട്രീയ ബന്ധമില്ലെന്നും എം.വി ​ഗോവിന്ദനെ ടിവിയിൽ കണ്ട പരിചയം മാത്രമെ ഉള്ളൂ എന്നുമാണ് വിജേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

‘എനിക്ക് എം.വി ഗോവിന്ദനുമായി യാതൊരു ബന്ധവുമില്ല. സ്വപ്‌നയുടെ ആരോപണങ്ങൾ എല്ലാം തെറ്റാണ്. വെബ്‌സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയത്. ഞാൻ താമസിച്ച ഹോട്ടലിൽ അവർ വന്നു. അതല്ലാതെ ഒന്നും നടന്നിട്ടില്ല. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുകയാണ്. എനിക്ക് ഇവരെ കുറിച്ച് യാതൊന്നും അറിയില്ല. പാർട്ടിയുമായി ഒരു ബന്ധവുമില്ല. ടിവിയിലും പത്രത്തിലും കണ്ടിട്ടുള്ളതല്ലാതെ എനിക്ക് ഇവരുമായി നേരിട്ട് പരിചയമില്ല. എനിക്കൊരു പാർട്ടിയുമില്ല’ എന്നാണ് വിജേഷിന്റെ പ്രതികരണം.

അതേസമയം, എം.വി ​ഗോവിന്ദന്റെ മൊറാഴിലെ വീട്ടിൽ നിന്ന് കേവലം 5 കിലോ മീറ്റർ അകലെ മാത്രമാണ് വിജേഷ് പിള്ളയുടെ കുടുംബവീട്. ഇതിനിടെ, വിജേഷിനെ ഇഡി ചോദ്യം ചെയ്യുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അയച്ചതാണെന്ന് പരിചയപ്പെടുത്തിയാണ് വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിട്ടു പോകാൻ തയ്യാറായാൽ 30 കോടി രൂപ നൽകാമെന്നായിരുന്നു വിജേഷിന്റെ വാഗ്ദാനമെന്നും സ്വപ്ന പറഞ്ഞു.

 

Tags: Swapna SureshGold SmugglingMV Govindanvijesh pillai
ShareTweetSendShare

More News from this section

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies