ഉപ്പ് വാരിവിതറും മുൻപ് ഇതൊന്ന് അറിഞ്ഞോളൂ; 2025-ഓടെ സോഡിയിന്റെ അളവ് കുറച്ചില്ലെങ്കിൽ കളി കാര്യമാകും; അടിയന്തിര മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉപ്പ് വാരിവിതറും മുൻപ് ഇതൊന്ന് അറിഞ്ഞോളൂ; 2025-ഓടെ സോഡിയിന്റെ അളവ് കുറച്ചില്ലെങ്കിൽ കളി കാര്യമാകും; അടിയന്തിര മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2023, 07:32 pm IST
Facebook
Twitter
WhatsAppTelegram

ഉപ്പില്ലാതെ എന്ത് ഭക്ഷണമല്ലേ, രുചിയുടെ പ്രധാന ഉറവിടമാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ അളവിൽ നേരിയ മാറ്റമുണ്ടായാൽ പിന്നെ തീർന്നുവല്ലേ! മിതമായ അളവിൽ മാത്രം ഉപ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. എന്നാൽ അളവില്ലാതെ ഉപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.

അമിതമായ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് വഴി ഹൃദയ സംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം, അർബുദം തുടങ്ങി നിരവധി രോഗങ്ങൾ വരുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അടിയന്തിര മുന്നറിയിപ്പുമായി ഡബ്ലൂഎച്ച്ഒ എത്തിയത്. ആളുകളിൽ ഉപ്പിന്റെ ഉപയോഗം നിജപ്പെടുത്താനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളണമെന്നും സംഘടന വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ലോകം മുന്നോട്ട് പോകുന്നതെങ്കിൽ 2025-ഓടെ സോഡിയത്തിന്റെ ഉപഭോഗം 30 ശതമാനമായി കുറയ്‌ക്കണമെന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് പുതിയ നിർദേശം. ഇന്ത്യ ഉൾപ്പെടെയുള്ള 73 ശതമാനം രാജ്യങ്ങൾക്ക് അത്തരം നയങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ശതമാനം രാജ്യങ്ങൾ മാത്രമാണ് സോഡിയം അളവാ ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കാനുള്ള നയങ്ങൾ നടപ്പിലാക്കുന്നുവെള്ളൂയെന്നും റിപ്പോർട്ടിലുണ്ട്.

നിലവിൽ ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കാൻ ശ്രമിച്ചാൽ 2030 ആകുമ്പോഴെക്കും ഏഴ് ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് വിലയിരുത്തൽ. ലോകാരോഗ്യസംഘടനയുടെ നിർദേശ പ്രകാരം ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമിൽ താഴെയാണ്. എന്നാൽ 10.8 ഗ്രാം വരെയാണ് ഉപ്പിന്റെ ഉപഭോഗം. ഇത് ബ്ലഡ് പ്രഷർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകും. ഉപ്പിന്റെ അളവ് കൂടുന്നത് മാനസിക പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് നേരത്തേ ഒരു പഠനത്തിൽ ഗവേഷകർ കണ്ടെത്തിയിരുന്നു. ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മർദ്ദം നൽകുമെന്നും പഠനം വ്യക്തമാക്കിയിരുന്നു. എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.

Tags: WHOSalt
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies