മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ഭാഗമാകുന്ന തമിഴ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. മാർച്ച് 31-നാണ് മലയാളികളും കാത്തിരുന്ന ‘തമിഴരശൻ’ എത്തുക.
Will not release… #Viduthalai & #PathuThala coming..
Hope they come in better date
— raj (@rajraju52) March 10, 2023
വിജയ് ആന്റണിയാണ് ചിത്രത്തിൽ നായകൻ. ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആർ ഡി രാജശേഖർ ഐഎസ്സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകൻ. മലയാളത്തിൽ നിന്ന് സുരേഷ് ഗോപിയ്ക്കൊപ്പം രമ്യ നമ്പീശനുമെത്തുന്നുണ്ട്. എസ് കൗസല്യയാണ് ചിത്രം നിർമിക്കുന്നത്.
Comments