തിരുവനന്തപുരം: സ്‌കൂൾ വിദ്യർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് സ്വദേശി അരുൺപ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സ്‌കൂൾവിട്ട് മടങ്ങും വഴി വിദ്യാർത്ഥിനിയെ മുടിവെട്ടിയ രീതിയും വസ്ത്രധാരണത്തെയും കുറിച്ച് പറഞ്ഞ് സംഘം പരിഹസിച്ചു. തുടർന്ന് പെൺകുട്ടി ഇത് ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. പെൺകുട്ടിയെ റോഡിൽ വലിച്ചു തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ എത്തിയതോടെ സംഘം കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയ്‌ക്ക് ചെവി, നെഞ്ച്, വയർ, തുടങ്ങിയ ശരീരഭാഗങ്ങളിൽ പരിക്കേറ്റു. മർദ്ദനമേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു.
Comments