ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് ഉണ്ണി മുകന്ദൻ; നട്ടെല്ല് പണയം വെയ്ക്കാത്തവരും മലയാള സിനിമയിൽ ഉണ്ടെന്ന് ജനങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് ഉണ്ണി മുകന്ദൻ; നട്ടെല്ല് പണയം വെയ്‌ക്കാത്തവരും മലയാള സിനിമയിൽ ഉണ്ടെന്ന് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 06:46 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ കെടുതികൾ ജനങ്ങളെ വലയ്‌ക്കുമ്പോൾ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്ത സിനിമ താരങ്ങൾക്കെതിരെ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. ലക്ഷ്യദ്വീപിലെയും ഉത്തരേന്ത്യയിലെയുമടക്കം വിഷയങ്ങളിൽ പ്രതികരിച്ച മലയാള സിനിമ താരങ്ങൾ എന്തുകൊണ്ടാണ് സ്വന്തം നാടിന് വേണ്ടി ശബ്ദമുയർത്താത്തത് എന്ന് ജനങ്ങൾ ചോദിക്കുന്നു. ജനങ്ങൾക്ക് ജീവവായു നിഷേധിക്കുന്ന അധികാരകൾക്കെതിരെ പ്രതിഷേധിക്കാൻ എന്തുകൊണ്ടാണ് ഇവർക്ക് കാലതാമസം വരുന്നത്. സർക്കാരിന്റെ പിടിപ്പുകേടിനാൽ കൊച്ചിയിലെ ജനത വിഷം ശ്വസിക്കേണ്ടി വരുമ്പോൾ ലക്ഷ്യദ്വീപ് വിഷയത്തിൽ ഘോരം ഘോരം വാദിച്ച താരങ്ങൾ പ്രതികരിക്കാത്തത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ജനരോക്ഷത്തിന് കാരണമാകുന്നുണ്ട്. ഇതിനിടെ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

കൊച്ചിയിലെ ജനങ്ങൾ ജാ​ഗത്ര പാലിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് ഉണ്ണിമുകുന്ദൻ രം​ഗത്തെത്തിയിരിക്കുന്നത്. ‘കൊച്ചിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ ആളുകളും സ്വയം ശ്രദ്ധിക്കുകയും കുട്ടികളുടെ ആരോ​ഗ്യം ശ്രദ്ധിക്കുകയും വേണം. സ്വയം സംരക്ഷണം തീർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അടുത്തിടെയുണ്ടായ തീപിടിത്തത്തെത്തുടർന്ന് വിഷ പുക ഉയരുകയാണ്. പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനും നിങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിനും അതത് ഉദ്യോഗസ്ഥർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക. വായുമലിനീകരണവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ സൂക്ഷിക്കുക. സുരക്ഷിതരായി ഇരിക്കുക’ എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മലയാള സിനിമയിൽ നട്ടെല്ല് പണയം വെയ്‌ക്കാത്ത ഒരാളെങ്കിലും ഉണ്ടല്ലോ എന്നാണ് ഉണ്ണിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ.

അതേസമയം, ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടിയും രം​ഗത്തു വന്നു. പത്താൻ സിനിമയുമായി ബന്ധപ്പെട്ട വസ്ത്രവിവാദം ഉടലെടുത്തപ്പോൾ ഘോരം ഘോരം പ്രസംഗിച്ച്, നടിക്ക് ഐക്യദാർഢ്യം അറിയിച്ച സാംസ്കാരിക നായകന്മാർ, സർക്കാരിന്റെ പിടിപ്പുകേടിനാൽ കൊച്ചിയിലെ ജനത വിഷം ശ്വസിക്കേണ്ടി വന്നപ്പോൾ മിണ്ടാട്ടമില്ലാതെ സുഖമായി ഇരിക്കുകയാണെന്ന് ഹരീഷ് പേരടി വിമർശിച്ചു.

Tags: Unni Mukundanbrahmapuram fire
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies