തൃശൂർ: പോലീസ് വാഹനത്തിൽ നിന്നും ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. വഴി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമായാണ് മരിച്ച സനു.
വിയൂർ ജയിലിൽ കൊണ്ടുപോകും വഴിയാണ് ഇയാൾ വാഹനത്തിൽ നിന്ന ചാടിതയത്. മൂന്ന് ദിവസം മുൻപായിരുന്നു സംഭവം.
പോലീസ് വാഹനത്തിൽ കൊണ്ടുപോകും വഴിയാണ് ഇയാൾ പുറത്തേയ്ക്ക് ചാടിയത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Comments