തൃശ്ശൂർ: കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷാ തൃശ്ശൂരിലെത്തി. ശക്തൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വടക്കും നാഥ ക്ഷേത്ര മൈതാനിയിലാണ് മലയാളികൾ ഷായെ വരവേറ്റത്. പെരുവനം കുട്ടൻ മാരാർ, ഗായകൻ അനൂപ് ശങ്കർ, സംഗീത സംവിധായകൻ വിദ്യാദരൻ മാസ്റ്റർ എന്നിവർ ചേർന്ന് ശക്തൻ സ്മാരകത്തിൽ അദ്ദേഹത്തെ വരവേറ്റു.
പൊതുസമ്മേളനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ,സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, സികെ പദ്മനാഭൻ, പികെ കൃഷ്ണദാസ് എന്നിവർ ജനശക്തി റാലിയിൽ സംസാരിക്കും. മുൻ ഡിജിപി ജേക്കബ് തോമസ്, സുരേഷ് ഗോപി, ഇ. ശ്രീധരൻ, സിനിമാ താരം ദേവൻ, സികെ ജാനു എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
Comments