പത്ത് ലോറി മാലിന്യം തള്ളി നൂറ് ലോറിയെന്ന് കണക്ക് കാണിച്ച് പണം തട്ടണം; ബ്രഹ്മപുരം പ്രശ്‌നത്തിന് കാരണം അഴിമതിയോടുള്ള സ്‌നേഹം; ശ്രീനിവാസൻ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്ത് ലോറി മാലിന്യം തള്ളി നൂറ് ലോറിയെന്ന് കണക്ക് കാണിച്ച് പണം തട്ടണം; ബ്രഹ്മപുരം പ്രശ്‌നത്തിന് കാരണം അഴിമതിയോടുള്ള സ്‌നേഹം; ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 06:50 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പ്രശ്‌നങ്ങൾക്ക് കാരണം ചിലരുടെ അഴിമതിയോടുള്ള സ്‌നേഹമാണെന്ന് നടൻ ശ്രീനിവാസൻ. വർഷങ്ങൾക്ക് മുമ്പ് നഗരസഭയിൽ ശ്രീനിവാസന്റെ സുഹൃത്തും നിർമാതാവുമായ ഗുഡ്‌നൈറ്റ് മോഹൻ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതി സമർപ്പിച്ചത് തള്ളിയിരുന്നു. വിദേശത്ത് നിന്ന് മെഷിനറി ഇറക്കി മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ബൈ പ്രോഡക്ട് മാത്രം തന്നാൽ മതിയെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളുകയാണ് ചെയ്തതെന്ന് ശ്രീനവാസൻ പറഞ്ഞു.

‘വിദേശത്ത് നിന്നു മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ബൈപ്രോഡക്ട് മാത്രം തന്നാൽ മതിയെന്നുമായിരുന്നു ഗുഡ്‌നൈറ്റ് മോഹൻ മുന്നോട്ട് വച്ച നിർദേശം. എന്നാൽ പത്ത് ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് നൂറ് ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാൽ നഗരസഭ ഇത് അംഗീകരിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പാണ് നഗരഗസഭയ്‌ക്ക് മുന്നിൽ ഗുഡ്‌നൈറ്റ് മോഹൻ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.’ ശ്രീനിവാസൻ പറഞ്ഞു.

അതേസമയം, ബ്രഹ്മപുരം വിഷയത്തെ ആസ്പദമാക്കി കൊച്ചിയിൽ താമസിക്കുന്ന നിരവധി താരങ്ങൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ വിമർശിച്ചിരുന്നു. ഇത്രയധികം മാലിന്യം സംഭരിച്ചുവെക്കുന്നത് കുറ്റകൃത്യമാണെന്നും കൊച്ചി വിട്ടുപോകാൻ ഇഷ്ടമില്ലാത്തവർ എന്ത് ചെയ്യുമെന്നും താരം ചോദ്യം ഉന്നയിച്ചിരുന്നു. ദിനംപ്രതി സാഹചര്യം വഷളാകുന്നതിന്റെ അടിസ്ഥാനത്തിൽ കൊച്ചി നിവാസികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നടൻ ഉണ്ണിമുകുന്ദൻ പ്രതികരിച്ചിരുന്നു. കൂടാതെ ജോയ് മാത്യു, രമേശ് പിഷാരടി, കൃഷ്ണ പ്രഭ തുടങ്ങി നിരവധി താരങ്ങളും പ്രതികരണമറിയിച്ചത്.

 

Tags: sreenivasan
Share
Tweet
SendShare

More News from this section

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

കുമാരമംഗലം പോക്‌സോ കേസ്: അന്തിമവിധി വരാനിരിക്കെ രണ്ടാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies