കീരവാണി മാജിക്! ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കാർ എത്തിച്ച ആ മാന്ത്രികൻ; നാട്ടു നാട്ടുവിലൂടെ പിറന്നത് പുതു ചരിത്രം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കീരവാണി മാജിക്! ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കാർ എത്തിച്ച ആ മാന്ത്രികൻ; നാട്ടു നാട്ടുവിലൂടെ പിറന്നത് പുതു ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2023, 10:14 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് മഹത്തായ സംഭവ നൽകിയിരിക്കുകയാണ് എം.എം. കീരവാണി. ഗോൾഡൻ ഗ്ലോബിൽ നിന്നും അദ്ദേഹം നടന്നടുത്തത് ഓസ്‌കർ പുരസ്‌കരത്തിലേക്കാണ്. 14 വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌കർ വേദിയിൽ തിളങ്ങി നിൽക്കുന്നത്. അമേരിക്കൻ മണ്ണിൽ ഇന്ത്യയുടെ ഗാനം തലയുയർത്തി നിൽക്കുന്ന ചരിത്ര നിമിഷം കാണുകയാണ് ഇന്ത്യൻ ജനത. ആർ ആർ ആറിലെ നാട്ടു നാട്ടു ഗാനത്തിന്റെ അവാർഡ് ഏറ്റുവാങ്ങിയതിനു ശേഷമുള്ള കീരവാണിയുടെ മറുപടിയും എക്കാലത്തെയും പോലെ വ്യത്യസ്തമായിരുന്നു. ഇന്ത്യയിലെ ജനങ്ങളോടും സിനിമ പ്രവർത്തകരോടും എല്ലാവരോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചത് ഗാനമാലപിച്ചുകൊണ്ടായിരുന്നു.

തെന്നിന്ത്യൻ സിനിമ ചരിത്രത്തിന്റെ താളുകളിൽ ഇനി എന്നും നാട്ടുനാട്ടു ഗാനവും കീരവാണിയും മിന്നിത്തിളങ്ങി നിൽക്കും. പ്രസിദ്ധിയുടെ വഴിയിൽ അത്ര തിളങ്ങി നിൽക്കുന്ന വ്യക്തിത്വമല്ല എങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ തന്നെ സുപരിചിതനാണ് കീരവാണി. 1987-ൽ തെലുങ്ക് സംഗീത സംവിധായകൻ കെ.ചക്രവർത്തി, മലയാളത്തിലെ സംഗീത സംവിധായകൻ സി.രാജമണി എന്നിവർക്കൊപ്പം അസിസ്റ്റന്റ് സംഗീത സംവിധായകൻ എന്ന നിലയിലാണ് കീരവാണി തന്റെ കരിയർ തുടങ്ങുന്നത്.

1980-കളുടെ അവസാനത്തിൽ കളക്ടർഗരി അബ്ബായി , ഭരതംലോ അർജുനുഡു എന്നീ സിനിമകളിൽ അസിസ്റ്റന്റ് ചെയ്ത് കൊണ്ടാണ്് അദ്ദേഹം തന്റെ കഴിവുകളെ വളർത്തിയടുത്തത്. ഈ വേളയിൽ ഒരു വർഷത്തിലധികമായി ഗാനരചയിതാവ് വേട്ടൂരിയുടെ മാർഗനിർദേശവും അദ്ദേഹം തേടിയിരുന്നു. 1990-ൽ സംവിധായകൻ രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മനസ്സു മമത എന്ന ചിത്രമാണ് അദ്ദേഹത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാൽ രാം ഗോപാൽ വർമ്മയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ക്ഷണ നിമിഷം എന്ന ചിത്രമാണ് കീരവാണിയെ ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ ഉയർത്തിയത്.

മലയാളത്തിലേക്ക് കീരവാണിയുടെ പ്രശസ്തി പരക്കുന്നത് ഭരതിനിലൂടെയാണ്. മലയാളത്തിൽ അദ്ദേഹത്തിന്റേതായി പിറന്ന വരികളൊക്കെയും ഒന്നിനോടൊന്ന് മികവറ്റുവയായിരുന്നു. മലയാളത്തിലും തമിഴിലും മരഗത മണി എന്ന പേരിലാണ് എം.എം. കീരവാണി പാട്ടുകൾ ചിട്ടപ്പെടുത്തി ആരാധകരെ കയ്യിലെടുത്തത്.

ഗാനരചയിതാവും തിരക്കഥാകൃത്തുമായ കോഡൂരി ശിവ ശക്തി ദത്തയുടെ മകനാണ് കോഡൂരി മരതകമണി കീരവാണി എന്ന എം എം കീരവാണി. കലാപരമായി മുന്നിട്ട് നിൽക്കുന്ന കുടുംബമാണ് കീരവാണിയുടേത്. കീരവാണിയുടെ സഹോദരനായ കല്യാണി മാലിക് സംഗിത സംവിധായകൻ ഗായകൻ എന്നീ നിലകളിൽ സുപരിചിതനാണ്. സംവിധായകൻ എസ് എസ് രാജമൗലിയുടെ അമ്മാവനാണ് കീരവാണി. 2014-ൽ സിനിമ സംഗീത ലോകത്ത് നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയ കീരവാണിയെ രാജമൗലിയാണ് പിന്തിരിപ്പിച്ചത്. ഇത്തരത്തിലൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനാവാം കാലം ആ തീരുമാനം തിരുത്തിക്കുറിപ്പിച്ചത്.

Tags: entertainmentrrrKeeravani
Share
Tweet
SendShare

More News from this section

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

Latest News

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies