തുള്ളിച്ചാടി രാജമൗലി; ഓസ്‌കർ നേട്ടം ആഘോഷമാക്കി ആർആർആർ ടീം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തുള്ളിച്ചാടി രാജമൗലി; ഓസ്‌കർ നേട്ടം ആഘോഷമാക്കി ആർആർആർ ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2023, 12:21 pm IST
Facebook
Twitter
WhatsAppTelegram

ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിലേക്ക് ഓസ്‌കർ എത്തിയിരിക്കുകയാണ്. ഡോക്യു ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള എലിഫന്റ് വിസ്‌പേഴ്‌സിന് അവാർഡ് അപ്രതീക്ഷിതമായി ലഭിക്കുമ്പോഴും എല്ലാവരും ഉറ്റുനോക്കിയിരുന്നത് ആർആർആർ ന്റെ ഓസ്‌കർ നേട്ടത്തിനായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവാർഡ് ഒർജിനൽ സോംഗ് വിഭാഗത്തിൽ പ്രഖ്യാപിച്ചപ്പോൾ നാട്ടു നാട്ടുവിന്റെ പുരസ്‌കാര നേട്ടം ഇന്ത്യയ്‌ക്ക് ഇരട്ടി മധുരം പകർന്നു.

ഓസ്‌കർ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ സദസ്സിന്റെ ഏറ്റവും പിന്നിൽ ഉണ്ടായിരുന്നു സംവിധായകൻ രാജമൗലി. ഒപ്പം ഭാര്യ രമയും മകൻ കാർത്തികേയയും മരുമകൾ പൂജയും. ഒറിജിനൽ സോംഗ് വിഭാഗത്തിൽ നാട്ടു നാട്ടുവിന് അവാർഡ് ലഭിച്ചപ്പോൾ തുള്ളിച്ചാടിയാണ് സംവിധായകൻ ആഘോഷിച്ചത്. തനിക്കും തന്റെ മകനും കീരവാണി മൈക്കിലൂടെ നന്ദി പറയുമ്പോഴും ഹർഷാരവങ്ങളോടെ സദസ്സിൽ നിൽക്കുകയായിരുന്നു കീരവാണിയെ വീണ്ടും കൈപിടിച്ചുയർത്തിയ രാജമൗലി എന്ന സംവിധായകൻ.

The team supporting #RRR goes wild as "Naatu Naatu" wins best song at the #Oscars pic.twitter.com/mgiNfkj8db

— The Hollywood Reporter (@THR) March 13, 2023

കരിയർതന്നെ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞ് കീരവാണി വിടവാങ്ങിയപ്പോൾ വീണ്ടും തന്റെ സിനിമകളിൽ അവസരം നൽകി കൈ പിടിച്ചുയർത്തിയത് രാജമൗലിയാണ്. 2009 ൽ മഗധീരയിൽ തുടങ്ങി 2022ൽ പുറത്തിറങ്ങിയ ആർആർആർ വരെ നീണ്ടുനിൽക്കുന്ന രാജമൗലിയുടെ വിജയഗാഥയിൽ കീരവാണിയെയും മൗലി ഒപ്പം കൂട്ടി. അതുകൊണ്ടുതന്നെയാണ് ഓസ്‌കർ സ്വീകരിച്ച് നടത്തിയ നന്ദി പ്രകടനത്തിലും രാജമൗലിയെ ആദ്യംതന്നെ ഉൾപ്പെടുത്തിയതും. തെന്നിന്ത്യൻ സിനിമ ചരിത്രത്തിന്റെ താളുകളിൽ ഇനി എന്നും നാട്ടുനാട്ടു ഗാനവും കീരവാണിയും മിന്നിത്തിളങ്ങി നിൽക്കും.

പ്രശസ്തിയുടെ വഴിയിൽ അത്ര തിളങ്ങി നിൽക്കുന്ന വ്യക്തിത്വമല്ല എങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ തന്നെ സുപരിചിതനാണ് കീരവാണി. 1987-ൽ തെലുങ്ക് സംഗീത സംവിധായകൻ കെ.ചക്രവർത്തി, മലയാളത്തിലെ സംഗീത സംവിധായകൻ സി.രാജമണി എന്നിവർക്കൊപ്പം അസിസ്റ്റന്റ് സംഗീത സംവിധായകൻ എന്ന നിലയിലാണ് കീരവാണി തന്റെ കരിയർ തുടങ്ങുന്നത്.

Tags: rrrrajamauli
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies