കണ്ണൂർ: തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശി സാഹിതക്കാണ് പൊള്ളലേറ്റത്. ആസിഡ് ഒഴിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ സാഹിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി അഷ്ക്കർ മാട്ടൂൽ യുവതിയുടെ രണ്ടാം ഭർത്താവാണ്. ഇയാൾ സർസയിദിലെ സ്റ്റാഫാണ്.
Comments