കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി കസ്റ്റംസ്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണം കടത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവിയാണ് പിടിയിലായത്.
തന്റെ അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു അസ്മാബീവിയുടെ ശ്രമം. രണ്ട് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടി സ്വർണ്ണം കണ്ടെത്തുന്നത്.
Comments