കൊച്ചി: ബ്രഹ്മപുരത്തെ വിഷപുക ഇപ്പോഴും നീറികൊണ്ടിരിക്കുകയാണ്. പുകയണഞ്ഞാലും കൊച്ചി നിവാസികൾ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് അറിയിച്ചിരിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ. ഡയോക്സിൻ പോലുള്ള വിഷവസ്തുക്കൾ അന്തരീക്ഷത്തിൽ കൂടുതലാണ്. അതിനാൽ
തീയടങ്ങിയശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും ചീഫ് എഞ്ചിനീയർ പി കെ ബാബുരാജൻ മാദ്ധ്യമങ്ങളരോട് പറഞ്ഞു.
“വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ശ്രദ്ധിക്കേണ്ടത്. ഡയോക്സിൻ പോലുളളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും കാണും. ഇത് മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഇവ ഹോർമോൺ വ്യതിയാനമുണ്ടാക്കും, പ്രത്യുൽപാദന ശേഷി ഇല്ലാതാക്കും.
തീപിടുത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്സിൻ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള ശ്രോതസുകളിൽ എത്താനുള്ള സാധ്യതയുണ്ട്. ബ്രഹ്മപുരം പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയുണ്ടായിരുന്നില്ല. നിയമവിരുദ്ധമായാണ് ഇവിടം പ്രവർത്തിച്ചിരുന്നുന്നത്. മാലിന്യ സംസ്കാരണ പ്ലാന്‍റെന്ന് ബ്രഹ്മപുരത്തെ വിളിക്കാൻ കഴിയില്ല. പൊല്യൂഷൻ കൺട്രോൾ ബോർഡ് നൽകിയ മുന്നറിയിപ്പുകൾ കോർപറേഷൻ പല തവണ അവഗണിച്ചു.”- പി കെ ബാബുരാജ് പറഞ്ഞു.















