ഷംസീർ പറഞ്ഞതാണ് സത്യം, സിപിഎം തീരുമാനിച്ചാൽ ഷാഫി ഇനി നിയമസഭ കാണില്ല; ഷാഫി നിയമസഭയിൽ ഇരിക്കുന്നത് സിപിഎമ്മിന്റെ വോട്ടിൽ: അഡ്വ. പ്രകാശ് ബാബു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഷംസീർ പറഞ്ഞതാണ് സത്യം, സിപിഎം തീരുമാനിച്ചാൽ ഷാഫി ഇനി നിയമസഭ കാണില്ല; ഷാഫി നിയമസഭയിൽ ഇരിക്കുന്നത് സിപിഎമ്മിന്റെ വോട്ടിൽ: അഡ്വ. പ്രകാശ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 06:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ ജയിച്ചത് സിപിഎം-കോൺഗ്രസ് അവിഹിത ബന്ധത്തിലൂടെയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീർ അത് വിളിച്ചു പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി സിപിഎമ്മുകാർ തങ്ങളുടെ വോട്ട് ഷാഫിക്ക് നൽകി. ജനങ്ങളുടെ മുന്നിൽ കീരിയും പാമ്പും പോലെ കടിച്ചുകീറി വാക്പോരാട്ടം നടത്തി കൊണ്ട് പ്രബുദ്ധ കേരളത്തെ സിപിഎമ്മും കോൺഗ്രസും വഞ്ചിക്കുകയാണെന്ന് പ്രകാശ് ബാബു തുറന്നടിച്ചു. സിപിഎം-കോൺ​ഗ്രസ് അവിശുദ്ധ കൂട്ടുക്കെട്ട് വ്യക്തമാക്കാൻ 2011-ലെയും 2021-ലെയും പാലക്കാട്ടെ വോട്ടിംഗ് ശതമാനവും അദ്ദേഹം ഫേയ്സ്ബുക്കിൽ പങ്കുവെച്ചു.

പാലക്കാട് ഷാഫി ജയിച്ചത് സിപിഎം-കോൺഗ്രസ് അവിഹിത ബന്ധത്തിലെന്ന് കണക്കുകൾ പറയും. ഇതു പറയാൻ ഏറ്റവും യോഗ്യർ സിപിഎമ്മും ഷംസീറും തന്നെയാണ്. ത്രിപുര, ബംഗാൾ മോഡലിൽ വീണ്ടും ഒരുമിച്ചു ബിജെപിയെ തോൽപ്പിക്കാൻ ഇറങ്ങേണ്ടവരാണ്. മോദിയും ഷായും പിണറായിയും ഒരുമിച്ച് ശ്രമിച്ചിട്ടും താൻ ജയിച്ചു എന്നാണ് ഷാഫിയുടെ മറുപടി. ഷാഫി പറമ്പിൽ നിയമസഭയിൽ ഇരിക്കുന്നത്, പാലക്കാട് നിയമസഭ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ ത്രാസ് ഒപ്പിച്ച് അളന്നു മുറിച്ച വോട്ട് സിപിഎമ്മുകാർ ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി ഷാഫിയുടെ പെട്ടിയിൽ ഇട്ടതുകൊണ്ട് തന്നെയാണെന്ന് വോട്ടിന്റെ കണക്കുകൾ പറയും. 2021-ൽ പാലക്കാട് നിയമസഭ മണ്ഡലത്തിൽ മെട്രോമാൻ ഇ.ശ്രീധരൻ തോൽക്കുന്നത് 4000-ന് താഴെ വോട്ടിനാണ്.

2021 പാലക്കാട് വോട്ടിംഗ്: ഷാഫി പറമ്പിൽ (UDF): 38.06%, ഇ.ശ്രീധരൻ(BJP): 35. 34%, സി പി.പ്രമോദ് (CPM): 25%
2016 പാലക്കാട് വോട്ട് നില: ഷാഫി പറമ്പിൽ (UDF): 41.71%, ശോഭ സുരേന്ദ്രൻ (BJP):29.08%, എൻ.എൻ.കൃഷ്ണദാസ് (CPM):28.7%
2011 പാലക്കാട് വോട്ട് നില: UDF: 42%, CPM :35%, BJP :19 %. ഇനി ജനങ്ങളുടെ മുന്നിൽ കീരിയും പാമ്പും പോലെ കടിച്ചുകീറി വാക്പോരാട്ടം നടത്തി പ്രബുദ്ധ കേരളത്തെ പതിവുപോലെ വഞ്ചിക്കുന്ന സിപിഎം-കോൺഗ്രസ് നേതാക്കൾ കണക്കുകളുടെ അടിസ്ഥാനത്തിൽ മറുപടി പറയണം. ഷാഫി പറമ്പിൽ ആരുടെ വോട്ട് വാങ്ങിയാണ് ജയിച്ചത്?

സിപിഎമ്മിന്റെ 3% വോട്ട് ആർക്കാണ് ലഭിച്ചത്? സിപിഎം ശക്തികേന്ദ്രമായ രണ്ട് പഞ്ചായത്തിലെ( കണ്ണാടി, പിരായരി) വോട്ട് കുത്തനെ കുറഞ്ഞത് ആരുടെ പെട്ടിയിൽ വീണതു കൊണ്ടാണ്? ബിജെപി വോട്ട് 29% ശതമാനത്തിൽ നിന്നും 35% ശതമാനത്തിൽ എത്തിയപ്പോൾ പിണറായി തരംഗം കേരളത്തിൽ ആഞ്ഞുവീശിയപ്പോഴും പാലക്കാട് വോട്ട് കൂടിയില്ല എന്ന് മാത്രമല്ല എൻ.എൻ.കൃഷ്ണദാസ് 2016-ൽ നേടിയ 28.7% വോട്ടിൽ നിന്ന് 2021-ൽ എങ്ങനെ 25% ത്തിലേക്ക് കൂപ്പുകുത്തി. ഇത് തന്നെയാ എ.എൻ.ഷംസീർ പറഞ്ഞ സത്യം. അവരങ്ങ് തീരുമാനിച്ചാൽ ഷാഫി ഇനി നിയമസഭ കാണില്ല എന്ന്. പിന്നെ ഷാഫിയുടെ ആഗോള ജനപിന്തുണ കൊണ്ടാണല്ലോ 5 കൊല്ലം എംഎൽഎ ആയ ശേഷം നേരിട്ട തിരഞ്ഞെടുപ്പിൽ 3500 വോട്ട് കുറഞ്ഞ് കിട്ടിയത്.

Tags: palakkadushafi parambilAN shamseerAdv Prakash Babu
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies