ചെന്നൈ: നടൻ ധനുഷും, ഭാര്യ ഐശ്വര്യ രജനീകാന്തും വേർപിരിയുന്നു എന്ന വാർത്ത പുറത്തുവന്നിട്ട് കുറച്ചു കാലമായി. ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ലെന്നും, നിയമ നടപടികളിലേക്ക് കടന്നില്ലെന്നിട്ടില്ലെന്നുമായിരുന്നു വിവരം. എന്നാൽ ഇപ്പോൾ ഔദ്യോഗികമായി ഐശ്വര്യ രജനികാന്ത് ധനുഷിൽ നിന്നും വിവാഹമോചനം തേടി ചെന്നൈയിലെ സിവിൽ കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്. ഇരുവരും ഒരു വർഷത്തിലേറയായി അകന്ന് കഴിയുകയാണ്.
ധനുഷിന്റെയും ഐശ്വര്യയുടെയും കുടുംബങ്ങൾക്ക് ഇരുവരും വേർപിരിയുന്നതിൽ താൽപ്പര്യം ഇല്ലെന്നും, ഒരുമിപ്പിക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. രജിനികാന്ത് നേരിട്ട് വിഷയത്തിൽ ഇടപെട്ട് ചർച്ചകൾ നടത്തിയിരുന്നു.
കഴിഞ്ഞ ശിവരാത്രി ദിനത്തിൽ ധനുഷ് മാതാപിതാക്കൾക്ക് ഒരു സ്വപ്നം ഭവനം സമ്മാനിച്ചത് വലിയ വാർത്തയായിരുന്നു. ചെന്നൈയിൽ പ്രമുഖർ എല്ലാം തന്നെ തമാസിക്കുന്ന പോയസ് ഗാർഡനിലാണ് മാതാപിതാക്കൾക്കായി ധനുഷ് വീട് നിർമിച്ചിരിക്കുന്നത്. മാതാപിതാക്കൾക്ക് ധനുഷ് നിർമ്മിച്ച വീട് ഭാര്യ പിതാവ് രജിനികാന്തിന്റെ വീടിന് തൊട്ടടുത്തായിരുന്നു. ധനുഷിന്റെ പുതിയ വീട് രജനിയുടെ വീടിന് അടുത്ത് വന്നത് സംബന്ധിച്ചാണ് അന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു.
ഇരുവരും ഒന്നിക്കുന്നതിലേക്കുള്ള സൂചനയാണ് രജനിയുടെ വീട്ടിന് അടുത്ത് ധനുഷിന്റെ പുതിയ വീട് എന്ന് തെന്നിന്ത്യൻ മാദ്ധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. അയൽവാസികളാകുന്നതിലൂടെ ഇരു കുടുംബങ്ങളും കൂടുതൽ അടുത്തേക്കും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാൽ ആരാധകരുടെ എല്ലാ പ്രതീക്ഷകളും തകർക്കുന്ന തരത്തിലാണ് പുതിയ വാർത്ത. വേർപിരിയൽ പ്രഖ്യാപനത്തിന് ശേഷവും ധനുഷും ഐശ്വര്യയും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. മക്കളുടെ സ്കൂൾ കാര്യങ്ങൾക്ക് രണ്ട് പേരും ഒരുമിച്ചാണ് വന്നിരുന്നത്. മക്കളായ യാത്രയും ലിംഗയും ഇരുവർക്കും ഒപ്പം കാണാറമുണ്ട്.
Comments