കടയിൽ നിന്ന് വസ്ത്രങ്ങൾ നൽകുന്നില്ല , ശബരിമലയിൽ കയറിയതു കൊണ്ടാണോയെന്ന് ബിന്ദു അമ്മിണി : ഇങ്ങനെയായാൽ ഞാൻ കേരളം വിട്ടു ഓടി പോകേണ്ടി വരുമെന്നും ബിന്ദു അമ്മിണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടയിൽ നിന്ന് വസ്ത്രങ്ങൾ നൽകുന്നില്ല , ശബരിമലയിൽ കയറിയതു കൊണ്ടാണോയെന്ന് ബിന്ദു അമ്മിണി : ഇങ്ങനെയായാൽ ഞാൻ കേരളം വിട്ടു ഓടി പോകേണ്ടി വരുമെന്നും ബിന്ദു അമ്മിണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2023, 04:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കേരളത്തിൽ ദളിത് വിവേചനം ഉണ്ടെന്നും ഇവിടം വിട്ട് ഓടി പോകേണ്ടി വരുമെന്നും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി . കോഴിക്കോട് ഒരു ഷോപ്പിൽ കയറിയ തനിക്ക് സാധനങ്ങൾ നൽകിയില്ലെന്നും , കടയുടമ സംഘപരിവാർ അനുകൂലിയാണെന്ന് സംശയമുണ്ടെന്നുമാണ് ബിന്ദു അമ്മിണി പറയുന്നത് .

കോഴിക്കോട് കോമ്പാസ്സ് എന്ന ഷോപ്പിൽ നിന്നും 4750 രൂപയുടെ സാധനങ്ങൾ ഞാൻ എടുത്തു ബില്ലിടാൻ ആയി നൽകി. Justitia collection എന്ന retail സ്ഥാപനത്തിലേക്കു ആണ് സാധനങ്ങൾവാങ്ങിയത്. ബിൽ ഇട്ടുകൊണ്ടിരിക്കുമ്പോൾ ജീവനക്കാരിൽ ഒരാൾ വന്ന് എന്നോട് പറഞ്ഞു ഈ സാധനങ്ങൾ മാത്രമായി തരാനാവില്ല എന്ന്‌ മുതലാളി പറഞ്ഞത്രേ- ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഈ ഷോപ്പിലെ ഉടമസ്ഥർ ഇതിന് മുൻപൊന്നും ഞാൻ എത്ര രൂപയുടെ സാധനങ്ങൾ വാങ്ങി എന്നൊന്നും നോക്കിയിട്ടില്ല. അതെല്ലാം ജീവനക്കാർ ആണ് നോക്കിയിരുന്നത്. സംഘ പരിവാർ അനുകൂലി എന്ന്‌ തോന്നിക്കുന്ന ശരീര ഭാഷ ഉള്ള ഷോപ്പ് ഉടമയോട് ഞാൻ ഇതിന് മുൻപ്‌ പല തവണ ഇതേ ഷോപ്പിൽ നിന്നും 5000, 10000 രൂപയ്‌ക്ക് ഒക്കെ സാധനങ്ങൾ വാങ്ങിയിരുന്നല്ലോ, എന്തുകൊണ്ടാണ് ഇന്ന് സാധനങ്ങൾ തരാത്തത് എന്ന്‌ ചോദിച്ചു.

കൂടുതൽ സാധനങ്ങൾ എടുത്താലേ തരാൻ സാധിക്കൂ എന്നാണ് അയാൾ പറഞ്ഞത്. ജീവനക്കാർ അക്കാര്യം സൂചിപ്പിച്ചിരുന്നില്ലല്ലോ എന്നും ഞാൻ ശബരിമല കയറിയതാണോ എനിക്ക്‌ സാധനങ്ങൾ നിഷേധിക്കാൻ കാരണം എന്നും ഞാൻ ചോദിച്ചു.അയാൾ നടത്തുന്ന കടയിൽ നിന്നും ആർക്കു കൊടുക്കണം, അല്ലെങ്കിൽ കൊടുക്കേണ്ട എന്നത് അയാൾ ആണ് തീരുമാനിക്കുന്നത് എന്നാണ്‌ മറുപടി പറഞ്ഞത്.

രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനം ആണെങ്കിൽ നിയമം അനുസരിക്കേണ്ടതാണ് എന്നും, പട്ടികജാതി വിഭാഗത്തിൽ പെട്ട എനിക്ക് ഷോപ്പിൽ നിന്നും സാധനങ്ങൾ നിഷേധിക്കുന്നത് കുറ്റകൃത്യം ആണെന്നും ഞാൻ പറഞ്ഞപ്പോഴും അയാളുടെ സ്ഥാപനത്തിൽ നിന്നും ആർക്കു കൊടുക്കണം എന്ന്‌ അയാൾ ആണ് തീരുമാനിക്കുന്നത് എന്നാണ്‌ പറഞ്ഞത്.ഈ സമയത്തു ഞാൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്തെ ത്തിയ പോലീസ്, ഷോപ്പുടമയുടെ വാക്ക് കേട്ട് എന്നോട് സംസാരിക്കുകയാണ് ഉണ്ടായത്.

എന്നാൽ സാധനങ്ങൾ ലഭിക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങില്ല എന്ന ശക്തമായ നിലപാട് എടുത്തതോടെ മാത്രമാണ് പോലീസ് എനിക്ക്‌ നീതി ലഭ്യമാക്കാൻ ഇടപെട്ടത്.ഈ സാഹചര്യത്തിൽ ചിലതു പറയാതിരിക്കാൻ ആവില്ല.കേരളം ആദിവാസി വിരുദ്ധവും ദളിത് വിരുദ്ധവുമായ ഒരു സംസ്ഥാനം തന്നെ ആണ്. കേരളത്തിലെ ജയിലുകളിൽ കഴിയുന്ന പ്രതികളിൽ ഭൂരിഭാഗവും ആദിവാസികളും, ദളിതരും മുസ്ലീങ്ങളും ആകുന്നതു കുറ്റകൃത്യം ചെയ്യുന്നവർ അധികവും ഈ വിഭാഗത്തിൽ നിന്നുള്ളവർ ആയത് കൊണ്ടല്ല.

അധികാരവും പണവും ജാതി പ്രിവിലേജും ഉള്ളവർക്കു നിരവധി പരിരക്ഷകൾ ലഭിക്കുന്നത് കൊണ്ടാണ്.ആദിവാസിയും ദളിതനും ഇരകൾ ആക്കപ്പെടുന്ന കേസുകളിൽ FIR രജിസ്റ്റർ ചെയ്യപ്പെടണം എങ്കിൽ പോലും dysp ഓഫീസ് മാർച്ച്‌ നടത്തേണ്ട സാഹചര്യം ആണ്.വയനാട് ജില്ലയിൽ എത്തിയപ്പോൾ പോലീസിലെ വിവേചനം കൂടുതൽ ബോധ്യപെട്ടതാണ്.അവിടെ ആദ്യ സമയത്തു എനിക്ക്‌ പ്രൊട്ടക്ഷൻ ആയി ഡ്യൂട്ടിയിൽ എത്തിയിരുന്നതു ജാതി നോക്കി ആയിരുന്നില്ല.

എന്നാൽ ഇപ്പോൾ തുടർച്ച ആയി ഡ്യൂട്ടിയിൽ വരുന്നത് ആദിവാസി വിഭാഗത്തിൽ നിന്നും ഉള്ള പോലീസുകാർ മാത്രമാണ്.ഇതിൽ സംശയം തോന്നിയ ഞാൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ എനിക്ക്‌ ബോധ്യപ്പെട്ടു ആദിവാസി വിഭാഗത്തിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവർ പ്രത്യേകിച്ച് വനിതകൾ അനുഭവിക്കുന്ന വിവേചനം.എന്നാൽ അവരോടു ചോദിച്ചിട്ട് അവർ അതിനെ കുറിച്ചു യാതൊന്നും പറയാൻ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.

പുറത്തു പോകേണ്ട റിസ്ക് ഉള്ള ഡ്യൂട്ടികൾ അവർക്കു നൽകുന്നു. അടുത്ത ദിവസം ഓഫ്‌ ലഭിക്കാൻ സാധ്യത ഉള്ള ഡ്യൂട്ടികൾ അവർക്കു കൂടുതൽ ആയി നൽകാറും ഇല്ല.ആദിവാസികൾ ആയ സഹോദരങ്ങൾ എനിക്കൊപ്പം ഡ്യൂട്ടിക്ക് എത്തുന്നത് എനിക്ക് സന്തോഷം ഉള്ള കാര്യമാണ്. എന്നാൽ അവരുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ ദളിത്‌ ആയ എനിക്ക്‌ ഒപ്പം നിൽക്കേണ്ടത് അവരെ മാത്രം തെരഞ്ഞു പിടിച്ചു ഏൽപ്പിക്കുന്നു എന്നത് അനീതി ആണ്.

സ്റ്റേഷൻ സ്‌ട്രെഗ്ത് അല്ല എന്നതാവും പറയാൻ പോകുന്നത് അങ്ങനെ അല്ലാത്തവർ ആദിവാസികൾ അല്ലാത്തവരും ഉണ്ടല്ലോ.ഇങ്ങനെ ഇങ്ങനെ ജാതി വിവേചനം നിറഞ്ഞു തുളുമ്പിയ സംസ്ഥാനം തന്നെ ആണ് കേരളം എന്നതിൽ സംസാരിക്കേണ്ട. ഇവിടം വിട്ടു ഓടി പോവുക എന്നല്ലാതെ എന്ത് പറയാൻ -ഇത്തരത്തിലാണ് ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

Tags: bindhu ammini
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies