ഐസ്വാൾ: 90 ലക്ഷത്തിന്റെ അനധികൃത വിദേശ സിഗററ്റ് പിടികൂടി. ചമ്പൈയിലെ സോഖാവതറിൽ നിന്നാണ് 90 ലക്ഷം രൂപവിലമതിക്കുന്ന അനധികൃത വിദേശ സിഗരറ്റുകൾ അറുപത് പെട്ടികളിലാക്കിയ നിലയിലാണ് പിടികൂടിയത്. അസം റൈഫിൾസിന്റെ സെർച്ചിപ്പ് ബറ്റാലിയനാണ് തന്ത്രപൂർവ്വം പ്രതികളെ വലയിലാക്കിയത്.
അസം റൈഫിൾസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൈഫിൾസിന്റെ സംയുക്ത സംഘം ചമ്പൈയിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ സോഖാവതറിൽ നിന്ന് സിഗററ്റ് കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത സിഗററ്റ് പെട്ടികൾ കൂടുതൽ നിയമ നടപടികൾക്കായി ചമ്പായിയിലെ കസ്റ്റംസ് വകുപ്പിന് കൈമാറിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അനധികൃത വിദേശ സിഗററ്റിന്റെ കള്ളക്കടത്ത് സംസ്ഥാനത്ത് നിരന്തരമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാർച്ച് 12-ന് അസം റൈഫിൾസ് സംഘം ചമ്പായിയുടെ ത്ലാങ്സാമിൽ നിന്ന് 1.05 കോടി രൂപ വിലമതിക്കുന്ന 70 അനധികൃത വിദേശ സിഗരറ്റുമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
Comments