കാറപകടത്തെ തുടർന്ന് വിശ്രമത്തിലാണ് ഇന്ത്യൻ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്. കാലിലേറ്റ ഗുരുതര പരിക്കിന് പിന്നാലെ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് താരം. ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന താരം ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു.
താരത്തിന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുന്നതായും തീവ്ര പരിശീലനമാണ് ഇതിനായി നടത്തുന്നതും മനസ്സിലാക്കാവുന്ന തരത്തിലാണ് പുതിയ വീഡിയോ. രണ്ട് ക്രച്ചസിന്റെ സഹായത്തിൽ നടന്ന താരം ഒറ്റ ക്രച്ചസിന്റെ സഹായത്തോടെ നടക്കാനാരംഭിച്ചിരിക്കുന്നു എന്നും വീഡിയോയിൽ കാണാം. സ്വിമ്മിംഗ് പൂളിലെ വെള്ളത്തിലൂടെയാണ് താരം ഒറ്റ ക്രച്ചസ് ഉപയോഗിച്ച് നടക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പുതിയ വീഡിയോ പുറത്ത് വിട്ടത്. പന്തിന് ആശംസകളുമായി ഇതിനോടകം തന്നെ ആരാധകരും സഹ താരങ്ങളും എത്തിയിരിക്കുകയാണ്.
2022 ഡിസംബർ 30നാണ് കാറപകടത്തില് ഋഷഭ് പന്തിന്റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. അമ്മയെ കാണാനായി ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് താരത്തിന് അപകടം സംഭവിക്കുന്ത്. തുടർന്ന് വലത്തെ കാലിൽ റിഷഭ് പന്ത് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അപകടത്തിൽ ഋഷഭിന്റെ കാറിന് തീപിടിച്ചെങ്കിലും താരം അത്ഭുതകരമായി രക്ഷപ്പെട്ടു.
Comments