ന്യൂഡൽഹി: രാജ്യത്തുടന്നീളം 100-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സി ആപ്പായ റാപിഡോയ്‌ക്ക് നാണക്കേടായി യുവതിയുടെ ട്വിറ്റർ പോസ്റ്റ്. റാപിഡോ ഡ്രൈവറുടെ മോശമായ രീതിയിലുള്ള വാട്‌സ്അപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവിട്ടാണ് യുവതിയുടെ ട്വിറ്റർ പോസ്റ്റ്. സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.
നിങ്ങളുടെ ശബ്ദവും ഫോട്ടോയും കണ്ടതിനാലാണ് നിങ്ങളെ പിക് ചെയ്യാൻ ഞാൻ എത്തിയതെന്നും അല്ലായിരുന്നെങ്കിൽ വരില്ലായിരുന്നു എന്നുമാണ് ഡ്രൈവർ യുവതിയ്‌ക്ക് അയച്ച വാട്‌സ്അപ്പ് സന്ദേശം. എന്നാൽ ഈ സംഭവത്തിൽ യുവതി തന്റെ ട്വിറ്റർ പേജിൽ റാപ്പിഡോ ആപ്പിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഡ്രൈവർ യുവതിയ്‌ക്ക് ആയച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുമായാണ് യുവതി രംഗത്തെത്തിയത്.
shared my location with a captain at @rapidobikeapp and this is what i get???? FUCK YOUR APP FUCK YOUR MEN FUCK MEN pic.twitter.com/EHLqd7lpt5
— husnpari (@behurababe) March 12, 2023
യുവതിയുടെ പോസ്റ്റിന് പിന്നാലെ റാപിഡോ കമ്പനി ക്ഷാമാപണവുമായി യുവതിയെ സമീപിച്ചിരുന്നു.’റാപിഡോ ഡ്രൈവറുടെ മോശം പെരുമാറ്റത്തിൽ ഞങ്ങൾ ഖേദിക്കുന്നു. നിങ്ങൾക്കുണ്ടായ ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നു. ഈ വിഷയത്തിൽ ഉറപ്പായും നടപടി എടുക്കുമെന്ന് ഉറപ്പ് നൽകുന്നെന്നും റാപിഡോ കമ്പനി അറിയിച്ചു.
സംഭവത്തെ തുടർന്ന് റാപിഡോ ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവം കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് യുവതിയെ അഭിനന്ദിച്ച് നിരവധി ട്വിറ്റർ ഉപയോക്താക്കളാണ് പ്രതികരണവുമായി മുന്നോട്ട് വരുന്നത്. കൂടാതെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് അനേകം ആശങ്കകളും ഉപയോക്താക്കൾ ഉയർത്തുന്നുണ്ട്.















